തിരുവില്വാമല: മാലിന്യകൂമ്പാരത്തിനുള്ളില്‍ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ എരവത്തൊടി ഓടിട്ട കൂട്ടാല വില്വാദ്രിനാഥ ക്ഷേത്രം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതാണ് ഈ ക്ഷേത്രം. സമീപത്തുള്ള കാനകളില്‍ മാലിന്യം നിറഞ്ഞ് മുന്‍വശത്തേക്ക് ഒഴുകുകയാണ്.
പലതവണ പഞ്ചായത്ത് അധികൃതരോടും വാര്‍ഡ് മെമ്പറോടും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. മദ്യക്കുപ്പിയും അറവു മാലിന്യവും പ്ലാസ്റ്റിക്കും കൂടാതെ സമീപത്തെ വീടുകളില്‍ നിന്നും വരുന്ന വെള്ളം വരെ ക്ഷേത്രത്തിനു മുന്നില്‍ കെട്ടിക്കിടക്കുകയാണ്.
ദിവസവും നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. ക്ഷേത്രത്തിന്റെ ശുദ്ധിക്കു പുറമെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാവുന്ന ഈ പ്രശ്‌നത്തിനെതിരെ അനുകൂലമായ നടപടിയെടുക്കണമെന്ന് ഭക്തരും ക്ഷേത്രം ഉപദേശക സമിതിയും ആവശ്യപ്പെട്ടു.
















