ചേലക്കര: പുലാക്കോട് ഒന്‍പതാം വാര്‍ഡില്‍ ചോര്‍ന്നൊലിക്കുന്ന ഒരു ചെറ്റക്കുടിലില്‍ നരക ജീവിതം നയിച്ചിരുന്ന 85 വയസ്സ് കഴിഞ്ഞ കാളിയമ്മയ്‌ക്ക് ബിജെപി പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് നല്‍കി.
സമ്പൂര്‍ണ്ണ ഭവന വാര്‍ഡായി സി.പി.എം ഭരണ സമിതി പ്രഖ്യാപിച്ച സ്ഥലത്തെ കാളിയമ്മയുടെ ദുരിത ജീവിതം ചൂണ്ടിക്കാണിച്ചിട്ടും അധികാരികള്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.
ആറു മക്കളുണ്ടായിട്ടും സ്ഥിരമായി ജോലിയോ, വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത രോഗിയായ ഒരു മകന്‍ മാത്രമാണ് കാളിയുടെ ഏക ആശ്രയം.
ബി.ജെ.പി ചേലക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ വി.ഗിരീഷ്, പ്രവര്‍ത്തകരായ വേലായുധന്‍, മനോജ്, ഹരിദാസ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ജന.സെക്രട്ടറി അഡ്വക്കേറ്റ് കെ.കെ അനീഷ് കുമാര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
















