പാലക്കാട്: എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുത്തിയ പ്രതിദിന ഇന്ധനവിലമാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ.ജോണ്‍,ജന.സെക്രട്ടറി എം.നന്ദകുമാര്‍ എന്നിവര്‍ പറഞ്ഞു.
വിലവര്‍ദ്ധിപ്പിച്ച ഘട്ടത്തില്‍ അര്‍ദ്ധരാത്രി തന്നെ കൂടിയെ നിരക്ക് ഈടാക്കി നേട്ടം കൊയ്തവരാണ് ഇവര്‍. ദൈനംദിനം വിലമാറ്റാന് കഴിയില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.
പമ്പുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗവും സിവില്‍ സപ്ലൈസ് എണ്ണകമ്പനികളും നടപടിക്ക് തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ അവശ്യവസ്തു നിയമപ്രകാരം കേസെടുക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: