കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പിനു മുന്നോടിയായി കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ ബ്രസീല്‍, സ്‌പെയിന്‍, നൈജര്‍ തുടങ്ങിയ ടീമുകളുടെ അധികൃതര്‍ സംതൃപ്തി രേഖപ്പെടുത്തി. ടീമുകളുടെ പരിശീലകരും മാനേജര്‍മാരും സ്റ്റേഡിയത്തില്‍ പരിശോധനകള്‍ നടത്തിയ ശേഷമാണ് സംതൃപ്തി രേഖപ്പെടുത്തിയത്.
പരിശീലന വേദികളായ മഹാരാജാസ് സ്റ്റേഡിയം, പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു സംതൃപ്തി രേഖപ്പെടുത്തിയെന്നു നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ബ്രസീല്‍, സ്പെയിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയുടെ മല്‍സരങ്ങള്‍ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകുന്നത്. ബ്രസീല്‍സ്പെയിന്‍ പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാ
















