പത്തനാപുരം: തലവൂര്‍ കുര ഗവ.എല്‍പി സ്‌കൂളിന് സമീപം അറവ് അവശിഷ്ടങ്ങള്‍ തള്ളുന്നത് പതിവാകുന്നു. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് സമീപമാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധന്മാര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇതോടെ ഈ പ്രദേശം പലവിധ പകര്‍ച്ച വ്യാധികളുടെ ഭീഷണിയിലാണ്.
പത്തനാപുരം-കൊട്ടാരക്കര മിനി ഹൈവേയുടെ ഭാഗമായ ഇവിടെ തെരുവുവിളക്കുകളും പ്രകാശിക്കുന്നില്ല. രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടക്കുന്നുണ്ട്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാണ് അറവുമാലിന്യം ഇവിടെ തള്ളുന്നത്. തെരുവിളക്കുകള്‍ സ്ഥാപിച്ച് സ്‌കൂളിന് സമീപം പകര്‍ച്ചവ്യാധിയില്‍ ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇനിയും ആരംഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
















