ന്യൂദല്‍ഹി: കുംബ്ലെയ്‌ക്ക് പകരക്കാരനായി പുതിയ ബി.സി.സി.ഐ കോച്ചിനെ നിയമിക്കുന്നത് അഭിമുഖം ഒഴിവാക്കിയാണെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ. ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. സചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്.
ജൂലൈ ഒമ്പതാണ് പുതിയ പരിശീലകനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. പിറ്റേന്ന് തന്നെ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐയുടെ ശ്രമം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ള പുതിയ പരിശീലകനെ സംഘടന എങ്ങനെ തെരഞ്ഞെടുക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നില നില്‍ക്കുകയാണ്.
വിരാട് കോഹ്‌ലിയുമായുള്ള ഭിന്നതകളെ തുടര്‍ന്ന് അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനം രാജിവെച്ചത്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയ്‌ക്കായി വിദേശത്താണ് ഇന്ത്യന്‍ ടീം. വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാന ട്വന്റി ട്വന്റി മല്‍സരം ഞായറാഴ്ച നടക്കും.
















