ചെറുതുരുത്തി: കാലവര്‍ഷം കനത്തതോടെ തൃശൂര്‍ – ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയില്‍ ചെറുതുരുത്തി മുതല്‍ വടക്കാഞ്ചേരി വരെ അപകടകരമായ കുഴികള്‍ രൂപപ്പെട്ടു. ഇരുചക്രവാഹങ്ങളെയാണ് ഇത് കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുന്നത.്
മഴ പെയ്ത് വെള്ളം നിറഞ്ഞാല്‍ കുഴിയറിയാതെ വീഴുന്നവര്‍ നിരവധിയാണ്. രാത്രിയിലാണ് അപകടങ്ങള്‍ ഏറെയും. റോഡുപണിയിലെ പാകപ്പിഴകളും, അമിതഭാരം കയറ്റിപ്പോകുന്ന വണ്ടികളുടെ വേഗതയുമാണ് ഇത്ര പെട്ടെന്ന് കുഴികള്‍ രൂപപ്പെടാന്‍ കാരണമാവുന്നത്. അടിയന്തിരമായി ഇത് പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















