Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പ്രജനനം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമാകുന്നില്ല തെരുവു നായകളുടെ വിളയാട്ടം ജനജീവിതത്തിന് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 08:03 pm IST
in Pathanamthitta

പത്തനംതിട്ട: തെരുവ് നായകളുടെ വിളയാട്ടം ജനജീവിതത്തിന് ഭീഷണി ആകുമ്പോഴും ഇവയുടെ പ്രജനനം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമാകുന്നില്ല. വിവിധ വകുപ്പുകളുടെ അലംഭാവമാണ് നിയന്ത്രണത്തിന് ആസൂത്രണം ചെയ്ത പദ്ധതികള്‍ പാളിപ്പോകാന്‍ ഇടയാക്കിയത്.

തദ്ദേശസ്ഥാപനങ്ങള്‍ രണ്ടുവര്‍ഷമായി പദ്ധതിവിഹിതം നീക്കിവച്ച് കാത്തിരുന്നിട്ടും തെരുവുനായ്‌ക്കളുടെ പ്രജനനവും വിളയാട്ടവും തടയാന്‍ നടപടികളില്ല. നായ്‌ക്കളുടെ ആക്രമണം രൂക്ഷമാകുമ്പോഴും പരസ്പരം പഴിചാരുകയാണ് വിവിധവകുപ്പുകള്‍. കഴിഞ്ഞവര്‍ഷം മൃഗസംരക്ഷണവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ ജില്ലയില്‍ 11,548 തെരുവുനായ്‌ക്കളെ കണ്ടെത്തിയിരുന്നു. ഇവയില്‍ കഴിഞ്ഞവര്‍ഷം വന്ധ്യംകരണത്തിനു വിധേയമാക്കിയത് 736 നായ്‌ക്കളെ മാത്രമാണ്.

കഴിഞ്ഞ ദിവസം കുമ്പഴയിലെ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന രണ്ടുപേരെ തെരുവുനായ്‌ക്കള്‍ കൂട്ടമായി ആക്രമിച്ചതോടെയാണ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ജില്ലയൊട്ടാകെ പദ്ധതി നടപ്പാക്കാന്‍ വേണ്ടി ഓരോ തദ്ദേശസ്ഥാപനവും 2015 -16 ലെ പദ്ധതി മുതല്‍ ഫണ്ട് നീക്കിവച്ചുവരികയാണ്.

ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ഫണ്ട് നീക്കിവച്ചിട്ടും പദ്ധതി ഏറ്റെടുക്കാന്‍ മൃഗസംരക്ഷണവകുപ്പ് തയ്യാറായില്ല. തെരുവുനായ്‌ക്കളുടെ ശല്യം ഏറിയതോടെ കഴിഞ്ഞവര്‍ഷം പദ്ധതി വീണ്ടും നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് പത്തനംതിട്ട നഗരസഭ വകയിരുത്തിയത് അഞ്ചുലക്ഷം രൂപയാണ്. എന്നാല്‍ ഒരു നായയെപോലും പിടികൂടി വന്ധ്യംകരണം നടത്താന്‍ ആയില്ല. ജില്ലയില്‍ പുളിക്കീഴ്, കോയിപ്രം ബ്ലോക്കുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയത്.

തെരുവുനായ്‌ക്കളെ പിടികൂടി വന്ധ്യംകരണത്തിനു വിധേയമാക്കുന്നതിലേക്ക് മൃഗസംരക്ഷണവകുപ്പിന് ജില്ലയില്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ കൊല്ലം ജില്ലയിലെ എസ്പിസിഎയുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറവു കാരണം എസ്പിസിഎയുടെ സഹകരണം കുറഞ്ഞു.

കൊല്ലത്തെ ഡോക്ടര്‍മാരെ പത്തനംതിട്ടയിലേക്കു നിയോഗിച്ചതു വിവാദമായതോടെ രണ്ട് ബ്ലോക്കുകളിലെ നടപടികള്‍ക്കുശേഷം പദ്ധതി തത്കാലം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.

ജില്ലയില്‍ ഇനി തെരുവുനായ വന്ധ്യംകരണം പുനരാരംഭിക്കണമെങ്കില്‍ ജില്ലാ ആസൂത്രണ സമിതി ചേര്‍ന്ന് പുതുക്കിയ നിരക്ക് പ്രഖ്യാപിക്കണം. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് നിലവിലെ ചെലവ് 1500രൂപയാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് 1900രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. നായ പിടുത്തം, ഷെല്‍ട്ടറുകളില്‍ താമസിപ്പിക്കുന്ന നായകളെ നിരീക്ഷിക്കല്‍, വന്ധ്യംകരണ ശസ്ത്രക്രിയ, മരുന്ന്, നായകളെ പിടികൂടിയ സ്ഥലത്ത്തന്നെ പുനരധിവസിപ്പിക്കല്‍ എന്നിവയ്‌ക്കാണ് തുക ചെലവാക്കുന്നത്.

ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്. ചെലവിനായി ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് 70000 രൂപ വീതം സമാഹരിച്ചതും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷവുമാണ് ഉണ്ടായിരുന്നത്. ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രമാക്കി നായകളുടെ വന്ധ്യംകരണവും, നിരീക്ഷണവും നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനാകുന്നില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നിലപാട്.

പ്രദേശവാസികളുടെ എതിര്‍പ്പാണ് പ്രധാനമായും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിലും മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിലും പത്തനംതിട്ട നഗരസഭയ്‌ക്കുണ്ടായ പാളിച്ചയാണ് കുമ്പഴ സംഭവത്തിന് കാരണമെന്നാണ് ഉയരുന്ന പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Astrology

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.