കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്‌സൈസ് റേഞ്ചും ചേര്‍ന്ന് നടത്തിയ സംയുക്ത റെയിഡില്‍ കൊല്ലം റെയില്‍വേസ്റ്റേഷന്‍ ഭാഗത്തുനിന്ന് പാന്‍പരാഗ് മൊത്തവിതരണ കേന്ദ്രത്തിലേക്കായി കൊണ്ടുവന്ന 200 കിലോ പാന്‍പരാഗ് പിടിച്ചെടുത്തു. ബീഹാര്‍ സ്വദേശികളായ ആകാശ്(20) അത്തിക്കുള്‍ റഹ്മാന്‍(24) എന്നിവരെ കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
നഗരമധ്യത്തില്‍ തന്നെ വലിയ വീടുകള്‍ വാടകയ്‌ക്കെടുത്ത് പ്രത്യേക അറകള്‍ നിര്‍മ്മിച്ച് അതിനുള്ളിലായാണ് ഇവര്‍ പാന്‍പരാഗ് സൂക്ഷിക്കുന്നത്. ഇപ്പോള്‍ പിടിച്ചെടുത്ത പാന്‍പരാഗിന് മൊത്തവിതരണ വിപണിയില്‍ 25 ലക്ഷത്തോളം രൂപ വിലവരുമെും സിഐ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതില്‍ ട്രെയിനില്‍ ബീഹാറില്‍ നിന്നാണ് പാന്‍പരാഗ് കടത്തുന്നതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പാന്‍പരാഗ് കവര്‍ ഒന്നിന് ഇപ്പോള്‍ 50 മുതല്‍ 100 രൂപ വരെ ചിലവുള്ളതായതിനാല്‍ പ്രത്യേക പാക്കറ്റുകളിലാക്കി ബിഹാറില്‍നിന്നും കടത്തുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടങ്ങി. മുമ്പ് ജില്ലയിലെ മൊത്തവിതരണ വ്യാപാരി അക്രമുദ്ദീന്റെ പങ്കും അന്വേഷിക്കുുണ്ട്. റെയിഡില്‍ എക്‌സൈസ് സി.ഐ വി.രാജേഷിനൊപ്പം ഇന്‍സ്‌പെക്ടര്‍മാരായ ആന്‍ഡ്രൂസ്, അനില്‍കുമാര്‍, വിജയന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സുരേഷ്ബാബു, സിഇഒമാരായ രഞ്ചിത്ത്, ബിജുമോന്‍, സതീഷ്ചന്ദ്രന്‍, ദിലീപ്, അരുണ്‍ആന്റണി, അഖില്‍, ജയകൃഷ്ണപിള്ള എന്നിവരും ഉണ്ടായിരുന്നു.
















