സ്പ്രിന്റ് റിലേയില്‍ ഇന്ത്യന്‍ പുരുഷടീമിനെ യോഗ്യരാക്കി. ഇന്നലെ രാവിലെ നടന്ന യോഗ്യതാ റൗണ്ടില്‍ ഒന്നാമതായി ഫിനിഷ് ചെയ്‌തെങ്കിലും ബാറ്റണ്‍ കൈമാറുന്നതില്‍ സംഭവിച്ച കാലതാമസമാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
രണ്ടാം ഹീറ്റിലായിരുന്നു ഇന്ത്യയുടെ മത്സരം. ആദ്യ ലാപ്പില്‍ ഓടിയ മലയാളി താരം അനുരൂപ്—ജോണ്‍ അതിവേഗത്തില്‍ കുതിച്ചെത്തി ബാറ്റണ്‍ ഏലക്യ ദാസിന്—കൈമാറിയപ്പോള്‍ ഇന്ത്യയായിരുന്നു മുന്നില്‍. രണ്ടാം ലാപ്പിലോടിയ ഏലക്യദാസും മൂന്നാം ലാപ്പില്‍ ഓടിയ ജ്യോതിശങ്കര്‍ ദേബ്‌നാഥും മുന്നേറ്റം നിലനിര്‍ത്തിയെങ്കിലും ആങ്കര്‍ ലാപ്പില്‍ ഓടേണ്ടിയിരുന്ന അമിയ കുമാര്‍ മല്ലിക്കിന് ബാറ്റണ്‍ കൈമാറുന്നതില്‍ ദേവ്‌നാഥ് പിഴവുവരുത്തി.
കൊറിയന്‍ ടീമിനെ അവസാന നിമിഷങ്ങളില്‍ പിന്നിലാക്കി അമിയ കുമാര്‍ ഫിനിഷിങ്—ലൈന്‍ തൊട്ടെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യക്ക്—അയോഗ്യത കല്‍പ്പിക്കപ്പെട്ടു. ഇതോടെ രണ്ടാമതായിരുന്ന കൊറിയ (40.18) ഹീറ്റില്‍ ഒന്നാമതെത്തി. 39.06 സെക്കന്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ചൈനയുടേതാണ്—ഹീറ്റ്‌സിലെ മികച്ച സമയം.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം അനു രാഘവനടക്കം മൂന്നു ഇന്ത്യന്‍ താരങ്ങള്‍ കലാശ പോരിന്—യോഗ്യത നേടി. രണ്ടാം ഹീറ്റിസില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് അനു ഫൈനലിലെത്തിയത്. ഹീറ്റ്സിലെ മികച്ച മൂന്നാമത്തെ സമയമാണ്—അനുവിന്റേത്. ഈ ഹീറ്റ്‌സില്‍ നിന്ന് രണ്ടാമതായി ജുവാന മുര്‍മും യോഗ്യത നേടി. ഒന്നാം ഹീറ്റ്‌സില്‍ നിന്ന് മൂന്നാമതായി എം. അര്‍പ്പിതയും ഫൈനലിലെത്തിയിട്ടുണ്ട്.
















