തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതോടെ വില കുത്തനെ ഇടിയുമെന്ന ആശങ്കയില്‍ കേരളത്തില്‍ ചിക്കന്റെ ഉത്പാദനം കുറച്ചതാണ് ഇറച്ചിക്കോഴിവില ക്രമാതീതമായി ഉയരാന്‍ കാരണമെന്ന് കോഴി വ്യാപാര സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കായി കേരളം കൂടുതല്‍ ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ.് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചാല്‍ തമിഴ്‌നാട് ലോബി വിലകുറയ്‌ക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ജിഎസ്ടി വരുമ്പോള്‍ നിലനിന്നിരുന്ന 14.5 ശതമാനം നികുതി ഇല്ലാതാവുകയാണ് ചെയ്തത്. എന്നിട്ടും വിലകൂടി.
ഉത്പാദന ചെലവിനേക്കാള്‍ വിലകുറച്ച് കോഴി വില്‍ക്കേണ്ടിവരുമെന്ന ആശങ്കയാണ് കര്‍ഷകരെ പിന്തിരിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കോഴികുഞ്ഞുങ്ങള്‍ക്കും തീറ്റയ്‌ക്കും വിലകുറയ്‌ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടണ്ടെന്നു ഭാരവാഹികളായ താജുദീന്‍, എസ്. കെ. നസീര്‍, ആര്‍. രവീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
















