ഹാംബര്‍ഗ്: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയിലെത്തി. ഇസ്രയേലിലെ ചരിത്രപ്രധാനമായ സന്ദര്‍ശനത്തിനു ശേഷമാണ് മോദി ജര്‍മ്മനിയിലെത്തിയത്. ജൂലൈ 7 മുതല്‍ 8 വരെയാണ് ഉച്ചകോടി.
ലോകരാജ്യങ്ങള്‍ തമ്മിലുളള പരസ്പര സഹകരണം മെച്ചപ്പെടുത്തുക എന്നുളളതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ ലക്ഷ്യം. ഉച്ചകോടിക്കിടെ മോദി ശനിയാഴ്ച ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി20 1999-ലാണ് രൂപീകരിച്ചത്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, തെക്കന്‍ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങള്‍.
















