കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശ ജോലിക്ക് പോകാന്‍ ദീര്‍ഘകാല അവധിയെടുക്കുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഉദ്യോഗസ്ഥരുടെ പരിധിവിട്ട അവധിയും സര്‍ക്കാരിന് വരുന്ന അധിക ബാധ്യതയും നിയന്ത്രിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ദീര്‍ഘ അവധിയെടുത്ത് വിദേശ ജോലിക്ക് പോകുമ്പോള്‍ പെന്‍ഷനും ആനൂകൂല്യം കൈപ്പറ്റുന്നുണ്ട്. സമൂഹത്തിന് സേവനം നടത്താതെയാണ് ആനൂകൂല്യങ്ങള്‍ ലഭിക്കുന്നത്.
ഇത് ഗൗരവകരമായി കണക്കാക്കി സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. ആര്‍ക്കിടെക്റ്റുകളും എഞ്ചിനിയര്‍മാരും അടക്കമുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്നത് മൂലം അധിക സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ അനുഭവിക്കുന്നതായി നേരത്തെയും കോടതി ചൂണ്ടികാട്ടിയിരുന്നു.
















