Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തച്ചങ്കരിക്കെതിരെ കുമ്മനം കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 02:03 am IST
in Kerala

തിരുവനന്തപുരം: പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിറിന് പരാതി നല്‍കി. തച്ചങ്കരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും കേസുകളും ഉള്ള സാഹചര്യത്തില്‍ ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ സ്ഥാനമൊഴിഞ്ഞ വേളയില്‍ തച്ചങ്കരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചിരുന്നതായി കുമ്മനം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സുപ്രധാന സ്വഭാവമുള്ള രഹസ്യ ഫയലുകള്‍ തച്ചങ്കരി മോഷ്ടിച്ചതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. തച്ചങ്കരി നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

ഖത്തറില്‍ തീവ്രവാദ ബന്ധമുള്ളവരുമായി യോഗം ചേര്‍ന്നു. ഈ വിവരം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ ഗോപാല്‍ വാദ്‌വ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ തച്ചങ്കരിക്കെതിരായ ആരോപണങ്ങള്‍ ശരിവയ്‌ക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ താക്കീത് നല്‍കിയെന്ന പേരില്‍ ഇതിലെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്ന് കുമ്മനം കത്തില്‍ പറയുന്നു.

തച്ചങ്കരിക്കെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. അനധികൃത സ്വത്തുസമ്പാദനം, ആര്‍ടിഒയില്‍ നിന്ന് കൈക്കൂലി വാങ്ങല്‍, മാര്‍ക്കറ്റ്‌ഫെഡ് എംഡിയായിരിക്കെ നടത്തിയ അഴിമതി എന്നിവ ഇതില്‍പ്പെടുന്നു. വ്യാജ സിഡി കേസിലും ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ കള്ളക്കടത്തിലും അനധികൃത ക്വാറി നിര്‍മ്മാണത്തിലും തച്ചങ്കരി ഉള്‍പ്പെട്ടതായി ആക്ഷേപമുണ്ട്. ഇതിനെല്ലാം ഉപരിയായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും ഇന്‍കംടാക്‌സ് അന്വേഷണവും വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

ഇക്കാരണങ്ങള്‍കൊണ്ട് മൂന്നുതവണ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ തച്ചങ്കരിയെ എഡിജിപിയാക്കി പ്രമോഷന്‍ നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയാക്കുകയും ചെയ്തു. നിലവില്‍ തച്ചങ്കരിയുടെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ കേസുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ വസ്തുതകള്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ കാലതാമസം വരുത്തുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രം അടിയന്തരമായി വിഷയത്തിലിടപെടണമെന്നും രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയങ്ങള്‍ ഉള്ളതിനാല്‍ തച്ചങ്കരിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.