ഭുവനേശ്വര്‍: മരുന്നടിക്ക് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയുടെ ഡെക്കാത്തലണ്‍ താരം ജഗ്താര്‍ സിങിനെ ടീമില്‍ നിന്ന് പുറത്താക്കി. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പുതന്നെമരുന്നടിയുടെ നാണക്കേട് ഇന്ത്യന്‍ ടീമിലെത്തി. ഒരു ദേശീയ മാധ്യമം വാര്‍ത്ത പുറത്ത് വിട്ടപ്പോള്‍ ജഗ്താര്‍ ക്യാമ്പ് വിടുകയായിരുന്നു. ഇനി ബി സാമ്പിള്‍ ഫലവും പോസീറ്റീവാണെന്ന് തെൡഞ്ഞാല്‍ ജഗ്താറിന്റെ കായിക ഭാവി ഇരുളടയും.
കഴിഞ്ഞ മാസം പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ചാാമ്പ്യനായ ശേഷം ജഗ്താര്‍ മരുന്ന് ദേശീയ ഉത്തേക വിരുദ്ധ സമിതി (നാഡ) യുടെ പരിശോധനയ്‌ക്ക് ഹാജരായിരുന്നില്ല. ഇത് സംശയമുണ്ടാക്കി. മെഡല്‍ദാന ചടങ്ങിനുശേഷമാണ് ജഗ്താര്‍ മുങ്ങിയത്.
24കാരനായ രാജസ്ഥാന്‍കാരന് കഴിഞ്ഞവര്‍ഷം മികച്ച വര്‍ഷം മികച്ചതായിരുന്നില്ല. 2015ല്‍ വിവിധ മത്സരങ്ങളില്‍ 5800 പോയിന്റിനപ്പുറം കടക്കാനും ജഗ്താറിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവസാന രണ്ട് ഇവന്റുകളില്‍ മികച്ച് പ്രകടനം പുറത്തെടുത്തു. ദേശീയ യൂണിവേഴ്‌സിറ്റി മീറ്റില്‍ 6687 പോയിന്റോടെ മികച്ച പ്രകടനം പുറത്തെടുത്തു. പിന്നീട് ഫെഡറേഷന്‍ കപ്പ് സ്വര്‍ണ്ണവും നേടി.
കഴിഞ്ഞ മാസം പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 6888 പോയിന്റ് നേടി കരിയറിലെ തന്നെ മികച്ച പ്രകടനം നടത്തിയ താരമാണ് ജഗ്താര്‍. ഫെഡറേഷന്‍ കപ്പിനിടെ തന്നെ ജഗ്താറിനെ പരിശോധനഫലം പുറത്ത് വന്നിരുന്നു. ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും താരം ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ജഗ്താര്‍ പിടിക്കപ്പെട്ടതോടെ ഇന്ത്യക്ക് ഈയിനത്തില്‍ അഭിഷേക് ഷെട്ടി മാത്രമായി.
















