പുരുഷന്മാരുടെ 400 മീറ്റര്‍ കലാശപ്പോരാട്ടത്തിലേക്കു മലയാളി താരങ്ങളായ മുഹമ്മദ് അനസും അമോജ് ജേക്കബും യോഗ്യത നേടി. ആരോക്യ രാജീവും ഈയിനത്തില്‍ ഫൈനലിലത്തെി. വനിതാ വിഭാഗത്തില്‍ ഉഷയുടെ ശിഷ്യ ജിസ്‌ന മാത്യുവും എം.ആര്‍. പൂവമ്മയും ഫൈനലിനിറങ്ങും.
400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡുകാരന്‍ കൂടിയാണ് കൊല്ലം നിലമേല്‍ സ്വദേശിയായ വൈ.മുഹമ്മദ് അനസ്. ് സീസണിലെ മികച്ച പ്രകടനവും (45.32 സെക്കന്‍ഡ്) അനസിന്റെ പേരിലാണുള്ളത്. ഇന്നാണ് ഫൈനല്‍. ആഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കു നിലവില്‍ യോഗ്യത നേടിയ താരം കൂടിയാണ് അനസ്.
പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ഇന്ത്യന്‍താരം അജയ്‌കുമാറും ഫൈനലിലത്തെി. വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു. ചിത്രയും മോണിക്ക ചൗധരിയും യോഗ്യത നേടി. പുരുഷന്മാരുടെ ഹൈജംപില്‍ ഇന്ത്യന്‍ താരങ്ങളായ ബി. ചേതനും അജയ്‌കുമാറും യോഗ്യതാ ഉയരം മറികടന്നു. യോഗ്യതാമാര്‍ക്കായ 2.10 മീറ്ററാണ് ഇരുവരും മറികടന്നിട്ടുള്ളത്.
















