കൊച്ചി: ജില്ലയിലെ ഉള്‍നാടന്‍ പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതിക്കായി 35 ലക്ഷം രൂപ വകയിരുത്തിയതായി എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍. ജില്ലാതല റാഞ്ചിംഗിനായി അഞ്ചുലക്ഷം രൂപ ചെലവാക്കുകയും ഇതു പ്രകാരം 1,00,000 പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതി പ്രകാരം വരും മാസങ്ങളില്‍ പൊതു ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും. കാലാവസ്ഥയിലെ വ്യതിയാനം, ജലമലിനീകരണം, അമിതചൂഷണം, മത്സ്യരോഗങ്ങള്‍ എന്നീ കാരണങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പൊതു ജലാശയങ്ങളില്‍ റാഞ്ചിംഗ് പദ്ധതി പ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
റാഞ്ചിംഗ് പദ്ധതി വഴി 40 ടണ്‍ അധിക മത്സ്യ ഉല്പാദനവും 60 ലക്ഷം രൂപയ്ക്കുള്ള അധിക വരുമാനവും ജില്ലയില്‍ പ്രതീക്ഷിക്കുന്നുവെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: