Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിബിഐ വരട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 10:31 pm IST
inVicharam

മലയാളത്തിലെ പ്രമുഖനടിയെ ചിലര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അനുദിനം പുറത്തുവരുന്ന വിവരങ്ങള്‍ തീയറ്ററുകളില്‍ തകര്‍ത്തോടിയ സസ്‌പെന്‍സ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നതാണ്. അന്വേഷണം ‘പുരോഗമി’ക്കുന്നതിനിടെ ഉയരുന്ന ആരോപണ പ്രത്യാരോപണങ്ങളും, തികച്ചും അപ്രതീക്ഷിതമായ സംഭവഗതികളും ഈ കേസിന്റെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. താന്‍ ചെറുമീന്‍ മാത്രമാണെന്നും, വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു. ചെറുമീനുകളും സ്രാവുകളും മാത്രമല്ല, തലയും വാലും മാറി മാറി കാണിച്ച് കൂട്ടത്തിലുള്ളവരെ കബളിപ്പിക്കുന്ന വലഞ്ഞിലുകളും, ഏത് കനത്ത പ്രതലവും തുരന്ന് രക്ഷപ്പെടാന്‍ കഴിയുന്ന ആഫ്രിക്കന്‍ മുഴികളുമൊക്കെ ഈ കേസിന്റെ അണിയറയില്‍ സജീവമാണ്.

കുറച്ചുപേരാണ് ഈ കേസില്‍ പ്രതികളായിട്ടുള്ളതെങ്കിലും സിനിമാ രംഗത്തുള്ള പലരും പ്രതികളായേക്കാമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. താരസംഘടനയായ ‘അമ്മ’ പ്രതിക്കൂട്ടിലായതോടെ ആരോപണ വിധേയര്‍ നിരവധിയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ, അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതപ്പെടുന്നവരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് ‘അമ്മ’ ശ്രമിക്കുന്നതെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. ഒരേ സംഘടനയില്‍പ്പെട്ടവരാണെങ്കിലും ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണുന്ന സമീപനം ശരിയല്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. താരപദവിയോ സുഹൃദ്ബന്ധമോ സംഘടനാ സ്വാധീനമോ സാമ്പത്തിക പിന്‍ബലമോ ഇതിന് തടസ്സമായിക്കൂടാ. എന്നാല്‍ ചില ആണ്‍മക്കളെ രക്ഷിക്കാന്‍ യാതൊരു മറയുമില്ലാതെയാണ് ‘അമ്മ’ ശ്രമിക്കുന്നത്. മഹാനടന്‍ തിലകനോട് ‘അമ്മ’ ചെയ്ത ദ്രോഹം ആരും മറന്നിട്ടില്ലല്ലോ.

സിനിമാരംഗത്തുള്ളവരും മനുഷ്യരാണ്. തെറ്റുകുറ്റങ്ങളും മത്സരബുദ്ധിയുമൊക്കെ അവര്‍ക്കിടയിലും ഉണ്ടായേക്കാം, ഉണ്ടായിട്ടുമുണ്ട്. അക്രമങ്ങളും ആത്മഹത്യകളും കൊലപാതകങ്ങള്‍പോലും അരങ്ങേറിയിട്ടുണ്ട്. പക്ഷെ ഇവയൊക്കെ ഒറ്റപ്പെട്ടതും വ്യക്തിഗതമായ ബന്ധങ്ങളിലെ ഉലച്ചില്‍ മൂലം സംഭവിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. സംഘടിതവും ആസൂത്രിതവുമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന രംഗമായി സിനിമാലോകം മാറിയിരിക്കുന്നു. കലയോടുള്ള പ്രതിബദ്ധതയെക്കാള്‍ അധോലോകത്തോടുള്ള ആഭിമുഖ്യമാണ് ഈ രംഗത്തെ പലര്‍ക്കുമുള്ളത്. ഇതിന്റെ ഓരോ ലക്ഷണവും നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഫലിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം തങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണെന്നും, മറ്റുള്ളവര്‍ അതിന് വേവലാതിപ്പെടേണ്ടതില്ലെന്നും ‘അമ്മ’യിലെ ചിലര്‍ കരുതുന്നത് ഒട്ടും അംഗീകരിക്കാനാവില്ല.

നടി ആക്രമിക്കപ്പെട്ട കേസിലെ രാഷ്‌ട്രീയ ഇടപെടല്‍ പകല്‍പോലെ വ്യക്തമാണ്. ആക്രമണത്തിനു പിന്നില്‍ സിനിമാരംഗത്തെ പല വമ്പന്മാരുമുണ്ടെന്നും, സിനിമാ ബാഹ്യമായ ചില ഇടപാടുകള്‍ ഇതിനിടയാക്കിയിട്ടുണ്ടെന്നും തുടക്കംമുതല്‍ സംശയമുയര്‍ന്നിരുന്നു. ഇതാണ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ കാരണമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള നിര്‍ദ്ദേശമായിപ്പോലും ആഭ്യന്തരമന്ത്രികൂടിയായ പിണറായിയുടെ പ്രസ്താവനയെ കരുതാം. പോലീസ് മേധാവിസ്ഥാനത്തുനിന്ന് നീക്കിയ ഡിജിപി: ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതി വിധിയോടെ പദവിയില്‍ തിരിച്ചെത്തിയത് അന്വേഷണം അട്ടിമറിക്കാന്‍ വിഘാതമായി. അന്വേഷണം നേര്‍വഴിക്കല്ല നടക്കുന്നതെന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സെന്‍കുമാര്‍ പറഞ്ഞത് മുഖവിലക്കെടുക്കാം. സെന്‍കുമാര്‍ വിരമിച്ചതോടെ അന്വേഷണം ‘തീവ്രഗതി’യിലായത് പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. കേസ് സിബിഐ ഏറ്റെടുത്താലുള്ള ഭവിഷ്യത്ത് ബന്ധപ്പെട്ടവര്‍ക്കൊക്കെ അറിയാം.

ഏത് വന്‍ മീനും പോലീസ് വലയില്‍ വീഴുമെന്ന മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന ആരും തൊണ്ട തൊടാതെ വിഴുങ്ങില്ല. കാരണം പോലീസ് മനഃപൂര്‍വം ഉഴപ്പുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിനായി കൊച്ചിക്കായലില്‍ തിരച്ചില്‍ നടത്തിയ പോലീസ് തന്നെയാണ്, കാക്കനാട്ടെ ഒരു പ്രമുഖ നടിയുടെ വസ്ത്രസ്ഥാപനത്തിലും അതിനായി റെയ്ഡ് നടത്തിയത്! തങ്ങളുടെ വ്യാഖ്യാനം തള്ളുന്ന തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അതിനൊപ്പിച്ച് മാറ്റിപ്പറയുകയാണ് പോലീസ്. ഇതുവരെയുള്ള അന്വേഷണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്- തെളിവുകള്‍ പരമാവധി നശിപ്പിക്കുക, അങ്ങനെ കേസില്‍ പ്രതികളാവേണ്ടവരെ രക്ഷിച്ചെടുക്കുക. തെളിവെടുപ്പിന് പള്‍സര്‍ സുനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനാണത്രെ ശ്രമം. ഇതില്‍ സംശയിക്കണം. അന്വേഷണം യഥാര്‍ത്ഥ പ്രതികളിലെത്താതിരിക്കാന്‍ എന്ത് കടുംകൈയും പോലീസ് ചെയ്‌തെന്നിരിക്കും. ആരെയെങ്കിലും ബലിയാടാക്കി കേസ് അവസാനിപ്പിക്കാനാവും പോലീസ് ശ്രമിക്കുക. ഇത് അനുവദിക്കപ്പെട്ടുകൂടാ. മറ്റു പല കേസുകളെയുംപോലെ ഈ കേസും സിബിഐ അന്വേഷിക്കട്ടെ. അങ്ങനെ സത്യം പുറത്തുവരട്ടെ, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.