ചാലക്കുടി: കൊരട്ടി കോനൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ 350 ലിറ്റര്‍ വാഷും 22 ലിറ്റര്‍ ചാരായവും കണ്ടെത്തി. ചാരായ നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും പിടികൂടി. കുഴിച്ചിട്ട നിലയിലായിരുന്നു വാഷ് സൂഷിച്ചിരുന്നത്. ഇതിന്റെ സമീപത്തെ പറമ്പില്‍ കന്നാസിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു ചാരായവും.
രണ്ടും ഒരേ സംഘത്തിന്റെ താണെന്നാണ് സൂചന. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെ കണ്ടെത്താനായിട്ടില്ല. കോനൂര്‍ മേഖലയില്‍ ചാരായ നിര്‍മ്മാണവും വില്‍പ്പനയും വ്യാപകമായിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് ഇന്‍സ്‌പെകടര്‍ ബിനു കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
















