തൃശൂര്‍: നേഴ്‌സസ് അസ്സോസിയേഷന്‍ നടത്തുന്ന സമരത്തിന് യുവമോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചു.
പ്രകടനവും ധര്‍ണയും നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ആര്‍.ഹരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറിമാരായ ബാബു വല്ലച്ചിറ, ഷൈന്‍ നെടിയിരിപ്പില്‍ സംസ്ഥാന സമിതി അംഗങ്ങളായ കെ.സി.ശ്രീജിത്ത്, പി.എസ്.കണ്ണന്‍, ജില്ല നേതാക്കളായ ടി.വി.പ്രജിത്ത്, പ്രനീഷ്, അനൂപ് വേണാട്, പി.ജെ.ജെബിന്‍ എന്നിവര്‍ സംസാരിച്ചു.
















