ആലപ്പുഴ: നെഹ്‌റുട്രോഫി ജലോത്സവത്തില്‍ കാലങ്ങളായി ചെറുവള്ളങ്ങളെ അവഗണിക്കുകയാണെന്ന് കേരള റേസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അവഗണനയ്‌ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഏഴിന് അസോസിയേഷന്‍ അംഗങ്ങള്‍ കളക്‌ട്രേറ്റ് പടിക്കല്‍ കൂട്ടധര്‍ണ നടത്തും. തുടര്‍ന്ന് കളക്ടര്‍ക്ക് നിവേദനം നല്‍കും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഈ വര്‍ഷത്തെ നെഹ്‌റുട്രോഫി ബഹിഷ്‌കരിക്കുമെന്നും ഭാരവാഹികളായ കെ.പി. ഫിലിപ്പ്, പുന്നൂസ് ജോസഫ് എന്നിവര്‍ പറഞ്ഞു. രണ്ടു വര്‍ഷമായി വള്ളങ്ങള്‍ക്ക് ഗ്രാന്‍ഡ് ലഭിച്ചിട്ടില്ല.
ഹരിപ്പാട് മേഖലയിലെ ചുണ്ടന്‍ വള്ളങ്ങള്‍ക്കുമാത്രം സംരക്ഷണ ഗ്രാന്റ് നല്‍കിയത് കടുത്ത വിവേചനമാണ്. വെപ്പ്, ഓടി, തെക്കനോടി, ചുരുളന്‍ വിഭാഗത്തില്‍പ്പെട്ട വള്ളങ്ങളാണ് ജലോത്സവങ്ങളില്‍ ഏറിയ പങ്കും പങ്കെടുക്കുന്നത്. എന്നാല്‍ ഇത്തരം വള്ളങ്ങള്‍ക്ക് നാമമാത്രമായ ബോണസും പ്രൈസ്മണിയുമാണ് നല്‍കുന്നത്. വള്ളംകളി കമ്മറ്റിയിലും വള്ളമുടകളുടെ പ്രതിനിധികള്‍ക്ക് നാമമാത്രമായ പ്രാതിനിധ്യമാണുള്ളതെന്ന് അവര്‍ പറഞ്ഞു.
















