ഡെര്‍ബി: ഇന്ത്യക്ക് വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം. ശ്രീലങ്കയെ ഇന്ത്യ 16 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 216 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 232/8, ശ്രീലങ്ക 50 ഓവറില്‍ 216/7.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപ്തി ശര്‍മയുടെയും(78) നായിക മിഥാലി രാജിന്റെയും(53) അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് മികച്ച സ്കോറിലെത്തിയത്. നാലാം ജയത്തോടെ സെമി ഉറപ്പിച്ച ഇന്ത്യക്ക് ഇനി ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയുമാണ് നേരിടാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: