കൊച്ചി: അങ്കമാലി കിടങ്ങൂര്‍ സ്വദേശി ആനന്ദ് പ്രദീപ് (22) സഹായം തേടുന്നു. ഇരു വൃക്കകളും തകരാറിലായ ആനന്ദിന് വൃക്ക നല്കാന് അമ്മ തയാറാണെങ്കിലും ചികിത്സാ ചെലവിനുള്ള പണമില്ലാതെ കഷ്ടപ്പെടുകയാണ്.
ചെറിയചാണശേരി വീട്ടില്‍ പ്രദീപിന്റേയും കുമാരിയുടെയും മകനായ ആനന്ദ് ഓട്ടൊ മൊബൈല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ പ്രഷര്‍ കൂടിയതിന് ചികിത്സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ വൃക്ക തകരാറുണ്ടെന്ന് കണ്ടെത്തി.
വൃക്ക മാറ്റിവയ്ക്കുന്നതിനു മാത്രം ഏകദേശം 15 ലക്ഷം ചെലവു വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ വരുന്ന 20 നാണ് ശസ്ത്രക്രിയ. അതിനു മുമ്പ് ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം. അങ്കമാലി യൂണിയന് ബാങ്കില്‍ കുമാരി പ്രദീപ് എന്ന പേരില്‍ സഹായനിധിക്കായി അക്കൗണ്ട് തുറന്നു. അ/ര 338102010022400. ശളരെ രീറല ഡആകച0533815. ഫോണ്‍. 9072410470.
പ്രതികരിക്കാൻ ഇവിടെ എഴുതുക: