മാവേലിക്കര: ദേശീയ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ അദ്ധ്യപക-വിദ്യാര്‍ത്ഥി അനുപാതത്തിനു തുല്യമായി ഒന്‍പത് പത്ത് ക്ലാസുകളിലേയും അനുപാതം നടത്തണമെന്ന് എന്‍ടിയു ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ 1:30, അഞ്ച് മുതല്‍ എട്ട് വരെ 1:35, ഒന്‍പത് പത്ത് ക്ലാസുകളില്‍ 1:50 എന്നിങ്ങനെയാണ് ഈ അനുപാതം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഒന്‍പത് പത്ത് ക്ലാസുകളില്‍കൂടി 1:35 ആയി പരിഗണിച്ച് അദ്ധ്യാപകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പ് വരുത്തണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ നിയമം നടപ്പാക്കിയില്ലെങ്കില്‍ അത് അദ്ധ്യാപക സമൂഹത്തോടുള്ള വഞ്ചനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഈ അക്കാദമിക വര്‍ഷം പൊതുവിദ്യാലയത്തില്‍ പഠനത്തിനായി കൂടുതല്‍ കുട്ടികള്‍ എത്തിയത് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ എസ്എസ്എ, ആര്‍എംഎസ്എയുടെ ശ്രമഫലമാണ്.
ജില്ലാ പ്രസിഡന്റ് ജെ. ഹരീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രവീണ്‍, ട്രഷറര്‍ ഹരികുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, കെ.എസ്. അജിത് കുമാര്‍, ഉണ്ണികൃഷ്ണന്‍, പ്രവീണ്‍ പ്രസംഗിച്ചു.
















