ടെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പിട്ടു. കൃഷി, ജലവിഭവം, ബഹിരാകാശ സാങ്കേതിക വിദ്യ എന്നിവയടക്കം ഏഴ് മേഖലകളിലാണ് കരാറായത്. സ്വര്‍ഗത്തില്‍ നടന്ന വിവാഹമാണ്, നാം അത് ഭൂമിയില്‍ നടപ്പാക്കുകയാണ്. ഇന്ത്യാ ഇസ്രായേല്‍ ബന്ധം ഊഷ്മളമാകുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന്റെ കമന്റില്‍ പ്രധാനമന്ത്രി മോദിയും മാധ്യമപ്രവര്‍ത്തകരും അറിയാതെ പൊട്ടിച്ചിരിച്ചും കൈയടിച്ചും പോയി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ലോകസമാധാനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മോദി പറഞ്ഞു. ഞാനും എന്റെ സുഹൃത്ത് മോദിയും ചേര്‍ന്ന് ചരിത്രം രചിക്കുകയാണ്. കരാറുകളെ പരാമര്‍ശിച്ച് നെതന്യാഹു പറഞ്ഞു. നേരത്തെ മോദി പ്രസിഡന്റ് റൂവെന്‍ റിവ്‌ലിനെ സന്ദര്‍ശിച്ചു. ജറുസലേമിലെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഐ ഫോര്‍ ഐ എന്നാല്‍ ഇന്ത്യ ഫോര്‍ ഇസ്രായേല്‍ ആണെന്ന് മോദി അദ്ദേഹത്തോട് പറഞ്ഞു.
മോഷെയെ കണ്ടു
മോദി, 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയക്ക് രക്ഷപ്പെട്ട മൊഷെ ഹോള്‍സ്‌ബെര്‍ഗ് എന്ന കുട്ടിയെ സന്ദര്‍ശിച്ചു. പ്രിയപ്പെട്ട മോദി ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു എന്ന കുറിപ്പ് വായിച്ചാണ് മോഷെ മോദിയെ വരവേറ്റത്. ജൂതന്മാരെ ഹിറ്റ്‌ലര്‍ ഉന്മൂലനം ചെയകതിന്റെ സ്മാരകം യാദ് വാഷേം ഹോളോകാസ്റ്റ് മെമ്മോറിയല്‍ അദ്ദേഹം സന്ദര്‍ശിച്ചു.
















