Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരിഅത്ത് പ്രകാരം ശിക്ഷ നടപ്പാക്കണം; ബംഗാളില്‍ വീണ്ടും ഹിന്ദുവിരുദ്ധ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 08:39 pm IST
in India

ന്യൂദല്‍ഹി: ഹിന്ദുവിരുദ്ധ കലാപത്തില്‍ മമതയുടെ ബംഗാള്‍ വീണ്ടും കത്തുന്നു. ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ ശരിഅത്ത് നിയമപ്രകാരം ശിക്ഷിക്കാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം കലാപം അഴിച്ചുവിടുന്നത്. പോലീസ് വാഹനങ്ങള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് തീയിട്ടു. സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗത്തിനും ഇരയാകുന്നുണ്ട്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. പ്രദേശത്ത് മൂന്ന് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി പ്രസിഡണ്ട് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.

കൊല്‍ക്കത്തയില്‍നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള ബദുരിയയാണ് കലാപകേന്ദ്രം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരവധി ഹിന്ദു വീടുകളും കടകളും തകര്‍ക്കപ്പെട്ടു. പ്രധാന റോഡുകള്‍ കലാപകാരികള്‍ ഉപരോധിച്ചു. പത്തോളം പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ട്രെയിന്‍ സര്‍വ്വീസുകളും തടസ്സപ്പെടുത്തി.

കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ഭരണകൂട പിന്തുണയോടെയാണ് കലാപമെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ബിജെപി ഓഫീസുകള്‍ തകര്‍ത്തതായും രണ്ടായിരത്തിലേറെ വരുന്ന ആള്‍ക്കൂട്ടമാണ് ഹിന്ദു വീടുകള്‍ ആക്രമിക്കാനെത്തുന്നതെന്നും ചൂണ്ടിക്കാട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.

ചില മതതീവ്രവാദ സംഘടനയാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ മറച്ചുവച്ചതാണ് സ്ഥിതി വഷളാക്കിയതെന്നും കോണ്‍ഗ്രസ് എംഎല്‍എ റഹിം പറഞ്ഞു. കലാപത്തെ തുടര്‍ന്ന് ജഗന്നാഥ യാത്രയുടെ ഭാഗമായുള്ള രഥയാത്രകള്‍ പലയിടങ്ങളിലും തടസ്സപ്പെട്ടു.

ഗവര്‍ണര്‍ക്കെതിരെ മമത; ശ്രദ്ധതിരിക്കാനെന്ന് ആരോപണം

ന്യൂദല്‍ഹി: സംസ്ഥാനത്ത് കലാപം പടരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ അനാവശ്യ വിവാദമുയര്‍ത്തി മുഖ്യമന്ത്രി മമത. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി തന്നോട് മോശമായി ഫോണില്‍ സംസാരിച്ചുവെന്നാണ് മമതയുടെ ആരോപണം. ബിജെപി ബ്ലോക്ക് പ്രസിഡണ്ടിനെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറിയത്.

രാജ്ഭവന്‍ ബിജെപിയുടെ ഓഫീസല്ലെന്ന് ഗവര്‍ണര്‍ മനസിലാക്കണം. മമത ആരോപിച്ചു. കലാപത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ത്രിപാഠി മമതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ പേരിലുള്ള വിവാദം അനാവശ്യമാണെന്നും സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു.

കലാപം തുടര്‍ക്കഥ

ന്യൂദല്‍ഹി: മുസ്ലിം മതപ്രീണനം നയമാക്കിയ മമതാ ഭരണത്തില്‍ ബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരെ കലാപം തുടര്‍ക്കഥയാവുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ചുമതലകളിലുള്ള മുസ്ലിം മതനേതാക്കളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം പത്ത് ജില്ലകളില്‍ കലാപമുണ്ടായി. മാല്‍ഡ, മൂര്‍ഷിദാബാദ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, വെസ്റ്റ് മിഡ്‌നാപ്പൂര്‍, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, ബര്‍ദ്വാന്‍ തുടങ്ങിയ ജില്ലകളില്‍ ഹിന്ദുക്കള്‍ കലാപത്തിനിരയായി. മുസ്ലിം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മമതയുടെ മുസ്ലിം പ്രീണനത്തിനെതിരെ ഹൈക്കോടതി തന്നെ രംഗത്തെത്തിയ സാഹചര്യമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

Entertainment

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.