Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജിഎസ്ടി പാവങ്ങളുടെ അത്താണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 08:02 pm IST
in Vicharam

ചരക്കുസേവന നികുതിക്ക് തുടക്കംകുറിച്ച് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് പാര്‍ലമെന്റിന്റെ ഐതിഹാസികമായ സെന്‍ട്രല്‍ ഹാളില്‍ പ്രകാശനം ചെയ്ത ഹ്രസ്വവും എന്നാല്‍ കാമ്പുള്ളതുമായ വീഡിയോ രാജ്യചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിലേക്ക് വ്യക്തമായും വെളിച്ചും വീശുന്നു. ജിഎസ്ടി എങ്ങനെയാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ സഹായിക്കുന്നതെന്നും വ്യാപാര, വ്യവസായ മേഖലകള്‍ക്ക് ഗുണകരമാകുന്നതെന്നും സാമ്പത്തിക വിദഗ്ധരും മറ്റ് വിശകലന പ്രതിഭകളും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി, രാജ്യത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നികുതി ആധുനീകരണം എത്രത്തോളം ഗുണകരമാകുമെന്നതിന്റെ സ്പഷ്ട സ്ഥിതിയാണ് ഈ ഉദ്ഘാടന വീഡിയോ കാണിക്കുന്നത്.

ജീവിതം മാറ്റിമറിക്കുന്ന കാര്യം എന്നാണ് തന്റെ പ്രചോദനാത്മകമായ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. കാര്യങ്ങള്‍ മാറിത്തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമേ അപ്പോള്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. പാവങ്ങളുടെ, പ്രത്യേകിച്ചും കിഴക്കന്‍ ഉത്തര്‍പ്രദേശിലേയും മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും പാവങ്ങളുടെ ജീവിതത്തെ ഇത് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നമായ പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹീതരാണ് അവരെങ്കിലും ഈ സംസ്ഥാനങ്ങളുടെ വികസത്തിനുവേണ്ടി അതൊന്നും പൂര്‍ണമായും ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.

ജിഎസ്ടി എങ്ങനെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മഹത്തായ നേട്ടമായി മാറും എന്ന സംശയം ഉന്നയിക്കപ്പെടാം. വ്യാപാരികളുടെയും വ്യവസായികളുടെയും നില ഭദ്രമാക്കാനുള്ള ആ പഴയ വളഞ്ഞവഴിയാണോ ഇതെന്ന ചോദ്യവും ഉന്നയിക്കപ്പെടാം. എന്നാല്‍ രാജ്യത്തെ ബഹുമാന്യ വ്യക്തികള്‍ പങ്കെടുത്ത സദസ്സില്‍ പ്രധാനമന്ത്രി പറഞ്ഞതെന്തോ അതാണ് ജിഎസടിയുടെ കാര്യത്തിലെ വസ്തുതയെന്ന് ഉറപ്പുപറയാനാകും. രാജ്യത്തിന്റെ പക്വമായ രാഷ്‌ട്രീയ നേതൃത്വവും സഹകരണാത്മക ഫെഡറലിസവും ഒടുവില്‍ ഒരു സംവിധാനം നടപ്പാക്കിയിരിക്കുന്നു, അത് ജനകേന്ദ്രീകൃതമാണ്, തീരെ ഉല്‍പ്പാദക കേന്ദ്രീകൃതമല്ല. എക്‌സൈസ് തീരുവയ്‌ക്കും മറ്റ് നികുതികള്‍ക്കും പുറമെ ഏഴ് കേന്ദ്ര നികുതികളും എട്ട് സംസ്ഥാന നികുതികളും അടങ്ങുന്നതാണ് ജിഎസ്ടി. അതൊന്നും ഉല്‍പ്പാദകരെ അടിസ്ഥാനമാക്കിയുള്ളതല്ല, പകരം ഉപഭോക്താവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മറകൂടാതെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, ഉപഭോക്താക്കള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്കാണ് അധിക നേട്ടം. അത് അവര്‍ക്ക് ജനക്ഷേമ പദ്ധതികള്‍ക്കോ മൊത്തത്തിലുള്ള സാമ്പത്തിക വികസന പരിപാടികള്‍ക്കോ വിനിയോഗിക്കാനും കഴിയും.

തീര്‍ച്ചയായും ഉല്‍പ്പാദക അടിത്തറ ഏറെയൊന്നും ഇല്ലാത്ത സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്‌ക്ക് വരുമാന നഷ്ടമുണ്ടായേക്കും. അവര്‍ വികസിപ്പിച്ച ഉല്‍പ്പാദക കേന്ദ്രങ്ങള്‍ ജിഎസ്ടി തുടങ്ങി അഞ്ചു വര്‍ഷമെങ്കിലും നഷ്ടം സഹിക്കുകയും ചെയ്യേണ്ടി വരും. ഉപഭോക്താക്കള്‍ ഏറെയുണ്ടായിരിക്കുകയും, അതുവഴി വന്‍തോതില്‍ നികുതി പിരിവുണ്ടാവുകയും ചെയ്യുന്ന സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ സാമ്പത്തികമായി കൂടുതല്‍ ശാക്തീകരിക്കപ്പെടും.

മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥനങ്ങളിലെപ്പോലെ ഉല്‍പ്പാദനത്തിന്റെ ഗതിവേഗത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് വ്യാപാരത്തിലൂടെ ലഭിക്കുന്ന വളര്‍ച്ചയുടെ ആക്കം സ്വന്തം വികസനത്തിനും വന്‍തോതിലുള്ള വിഭവസമാഹരണത്തിനും വഴിയൊരുക്കും. അത്തരം സജീവമായ സാഹചര്യമുള്ള സ്ഥലങ്ങളില്‍ നിക്ഷേപത്തിന് ആഭ്യന്തര നിക്ഷേപകരും ആഗോള നിക്ഷേപകരും താല്‍പര്യം പ്രകടിപ്പിക്കും. ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട സേവന മേഖലകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിന് വഴിതുറക്കുകയും ചെയ്യും.

”രാജ്യത്തെ വ്യവസായ രംഗത്തെ അസന്തുലിതാവസ്ഥ അവസാനിപ്പിക്കുന്ന സംവിധാനമാണ് ജിഎസ്ടി. അത് രാജ്യത്തിന്റെ കയറ്റുമതി ഉയര്‍ത്തുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ വികസിതമായ സംസ്ഥാനങ്ങള്‍ക്ക് പ്രചോദനാത്മകമാവുക മാത്രമല്ല, വികസന പിന്നാക്കാവസ്ഥയുള്ള സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് അവസരം നല്‍കുകയും ചെയ്യും. ബിഹാറിനേയും കിഴക്കന്‍ യുപിയേയും ബംഗാളിനേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങേളയും ഒഡീഷയേയും നോക്കൂ- നമ്മുടെ സംസ്ഥാനങ്ങള്‍ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. രാജ്യം ഒരൊറ്റ നികുതി സമ്പ്രദായത്തിലേക്കു വരുന്നതോടെ അവര്‍ക്കുള്ള കുറവുകള്‍ പരിഹരിക്കപ്പെടുകയും, അത് രാജ്യത്തെ മുന്നോട്ടു നയിക്കുകയും ചെയ്യും. വികസന കാര്യത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും തുല്യ അവസരം ലഭിക്കും.” പ്രധാനമന്ത്രി പശ്ചാത്തലം ശരിയായി വിവരിച്ചു.

മോദിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ഗംഗാ നഗര്‍ മുതല്‍ ഇറ്റാ നഗര്‍ വരെ’ ‘ഒരു രാജ്യം ഒരു നികുതി’ ആകുന്നത് വ്യവസായത്തിനും വ്യാപാരത്തിനും സാധാരണ ജനങ്ങള്‍ക്കും ജീവിതം വ്യത്യസ്ത രീതികളില്‍ എളുപ്പമാക്കും. സാമ്പത്തിക ഇടപാടുകള്‍ക്ക് സത്യസന്ധമായ മാര്‍ഗ്ഗം പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് ജിഎസ്ടി എന്നാല്‍ ‘ഗുഡ് ആന്റ് സിമ്പിള്‍ ടാക്‌സ്’ ആണെന്നും പറയുന്നത്. ഭരണനിര്‍വഹണത്തില്‍ അത് പുതിയ സംസ്‌കാരമുണ്ടാക്കും.

ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കിയതിന് വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ഒരുപോലെ ബഹുമതി നല്‍കിയത്. ”ഇത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ കഴിവല്ല; യോജിച്ച പ്രയത്‌നത്തിന്റെ ഫലമാണ്,” പ്രധാനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരിക്കെ ജിഎസ്ടിയിലേക്കുള്ള പുരോഗമനാത്മക യാത്രയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകകൂടി ചെയ്ത രാഷ്‌ട്രപതി കൃത്യമായ ചില കാര്യങ്ങള്‍ പറഞ്ഞു: ”നികുതി ഈടാക്കലില്‍ പുതിയ യുഗം….കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലെ വിശാലമായ സമവായത്തിന്റെ ഫലമാണ്. ഈ സമവായം കാലാനുസൃതമായെന്നു മാത്രമല്ല, രാജ്യത്തെ കെട്ടിപ്പടുക്കുന്ന പ്രയത്‌നമായിക്കൂടി മാറി. ഈ പ്രയത്‌നം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലുമുള്ളവരില്‍നിന്ന് ഉണ്ടാവുകയും സങ്കുചിതമായ പാര്‍ട്ടി പരിഗണനകള്‍ക്ക് മുകളില്‍ ദേശീയ താല്‍പര്യം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ ജനാധിപത്യ പക്വതയ്‌ക്കും വിവേകത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഇത്.”

‘നികുതിക്ക് പുറത്ത് നികുതി’ ഈടാക്കുന്ന സ്ഥിതിയെ എന്നേക്കുമായി പുകച്ചു പുറത്തുചാടിക്കാനുള്ള തീവ്രയത്‌നമാണ് പുതിയ നികുതി സമ്പ്രദായത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. കരുത്തുറ്റ ഒരു ഐടി അടിസ്ഥാനഘടനയിലൂടെ നികുതി ബാധ്യതകളെ പൗരന്റെ തലവേദനകളില്‍ നിന്നൊഴിവാക്കി സുതാര്യമാക്കിയിരിക്കുന്നു. ഇത് ഉപഭോക്താവിന് മാത്രമാണ് ഗുണകരമാവുക. ‘ ചരക്കുകളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ കുത്തനെ താഴേക്കു വരും. മുന്‍ സംവിധാനത്തില്‍ എക്‌സൈസ് ഡ്യൂട്ടിയുടെയും സേവന നികുതിയുടെയും വാറ്റിന്റെയും മറ്റ് പരോക്ഷ നികുതികളുടെയും മേലുള്ള നിക്ഷേപം അവസാനം വില്‍ക്കുന്നയാളില്‍ എത്തിയിരുന്നില്ല. എന്നാല്‍ ജിഎസ്ടിയില്‍ അത്തരം നിക്ഷേപം വിതരണക്കാരുടെ അവസാന കണ്ണിവരെ എത്തുകയും അത് ഉപഭോക്താവിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ” ശ്രദ്ധേയനായ നികുതി വിദഗ്ധന്‍ ബ്രിജ് ഭൂഷണ്‍ പറയുന്നു.

ജിഎസ്ടി നടപ്പാകുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യവസായ മേഖലയെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.

കൊള്ളലാഭമുണ്ടാക്കുന്നതിനെതിരെ കേന്ദ്ര ഗവണ്‍മെന്റിന് തങ്ങളുടെ അധികാരം വിനിയോഗിക്കേണ്ടി വരില്ലെന്നും, സാധാരണ പൗരന്മാരിലേക്ക് നേട്ടം എത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.  തുടക്കത്തില്‍ ചില തടസ്സങ്ങളൊക്കെ ഉണ്ടാകുന്നുണ്ടെങ്കില്‍ അതൊരു നിര്‍മാണാത്മകമായ തടസ്സമായിരിക്കുമെന്നാണ് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടത്. ഒരിക്കല്‍ നാം പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയും പ്രാരംഭ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തുകഴിഞ്ഞാല്‍, ജിഎസ്ടി ജനകേന്ദ്രീകൃതമായ പ്രാപ്തി പ്രകടമാക്കും. അത് ജീവിതങ്ങളെ മാറ്റിമറിക്കുകയും ചെയ്യും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.