ബാഴ്സലോണ: സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സയിൽ തുടരും. ബാഴ്സുമായി നാലു വര്‍ഷത്തേക്കുള്ള കരാര്‍ താരം പുതുക്കി. 2021 വരെയാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്.
ഏറെ കാലമായി മെസി ബാഴ്സയിൽ നിന്നും പുറത്തേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. മെസി ക്ലബ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ മെസി ഇനിയും ബാഴ്സയുടെ കുപ്പായമണിഞ്ഞ് കളത്തില്‍ ഉണ്ടാകും.
300 മില്യണ്‍ യൂറോയുടെ കരാറാണ് താരവുമായി ക്ലബ് നടത്തിയതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസി ഇതുവരെ ബാഴ്സയ്ക്കായി 583 മത്സരങ്ങളില്‍നിന്ന് 507 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
















