മണ്ണാര്‍ക്കാട് : ഡെങ്കിപ്പനിയും, പകര്‍ച്ചപ്പനിയും പിടിപ്പെട്ട് താലൂക്കാശുപത്രിയിലെത്തുന്നവര് ചികിത്സകിട്ടാതെ മടങ്ങുന്നത് കണക്കിലെടുത്ത് ഇന്നു മുതല്‍ ഉച്ചക്ക് ഒരു മണി മുതല്‍ ആറ് മണിവരെ പനിക്ലിനിക്ക് തുറക്കും. രണ്ടു പനിക്ലീനിക്കുകളാണ് ഇതിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. രണ്ടു ഡോക്ടര്‍മാരുമുണ്ടാകും.
ഒപി ടിക്കറ്റുകള്‍ സൗകര്യമായ സ്ഥലത്തേക്ക് മാറ്റും. ഫാര്‍മസി സംവിധാനം പുതിയകെട്ടിടത്തിലേക്ക് മാറ്റാനും, ലാബ് അഞ്ച് മണിവരെ പ്രവര്‍ത്തിപ്പിക്കാനും, കാരുണ്യഫാര്‍മസി തുടങ്ങുന്നതിനും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആരോഗ്യവകുപ്പധികൃതരുടെ യോഗത്തിലാണ് ഇതിനു തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: