പുലാപ്പറ്റ: തിരുവിളയനാട് ഭഗവതി ക്ഷേത്രത്തിലും, വിഷ്ണുമായ ക്ഷേത്രത്തിലും മോഷണശ്രമം തിരുവിളയനാട് ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം പൂട്ട് പൊളിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്ര ഭാരവാഹികള്‍ ഭണ്ഡാരം തുറന്നിരുന്നതിനാല്‍ കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വിഷ്ണുമായ ക്ഷേത്രത്തില്‍ ചുറ്റമ്പലത്തിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു ഉള്ളിലെ ചെറിയ സ്റ്റീല്‍ ഭണ്ഡാരം ഇളക്കി കൊണ്ടു പോയിരിക്കുന്നു. ഇവിടെയും കഴിഞ്ഞ ദിവസം ഭണ്ഡാരം ഭാരവാഹികള്‍ തുറന്നിരുന്നതിനാല്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഇല്ല. ക്ഷേത്രത്തിലെ മോഷണശ്രമം ഗൗരവത്തോടു കൂടിയാണ് കാണുന്നതെന്നും ഈ ഭാഗങ്ങളില്‍ പെട്രോളിങ്ങ് ശക്തമാക്കുമെന്നും കോങ്ങാട് എസ്ഐ ഹരീഷ് പറഞ്ഞു.
ക്ഷേത്രങ്ങളില്‍ സിസി ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: