പാലക്കാട്: മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ ആവശ്യം ജില്ലാ വികസന സമിതിയുടേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്താന്‍ പാലക്കാട് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു.
പറളി ഗ്രാമപഞ്ചായത്തിലെ കാഡാ – മലമ്പുഴ കനാലുകളിലേക്ക് മാലിന്യം തള്ളുന്നതും കനാലുകള്‍ ദുരുപയോഗം ചെയ്യുന്നതും ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗം നിര്‍ദ്ദേശം കൈമാറി. റേഷന്‍കാര്‍ഡ് വിതരണം സുഗമമാക്കാല് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ അധ്യക്ഷത വഹിച്ചു. പാലക്കാട് തഹസില്‍ദാര്‍ എ.അബ്ദുള്‍ റഷീദ്, കേരളശ്ശേരി- കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍,വകുപ്പുതല മേധാവികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: