ഗുരുവായൂര്‍: തൈക്കാട് ബിവറേജസ് ഔട്ട് ലെറ്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉപവാസം നടത്തും.
ആറിന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഔട്ട് ലെറ്റിനു മുന്നിലാണ് ഉപവാസം നടത്തുകയെന്ന് ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആര്‍.അനീഷ്, മണലൂര്‍ മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍ ജനകീയ സമരസമിതി നേതാക്കളായ റഹ്മാന്‍ തിരുനെല്ലൂര്‍, ജോഷി ജോസഫ് എന്നിവര്‍ അറിയിച്ചു.
















