ഇരിങ്ങാലക്കുട: തെരുവിലുപേക്ഷിച്ച ജര്‍മ്മന്‍ ഷെപ്പേര്‍ഡ് വര്‍ഗ്ഗത്തില്‍ പെട്ട ഒരു നായയുടെ സംരക്ഷണം വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ഏറ്റെടുത്തു.
ഇരിങ്ങാലക്കുട നഗരസഭ കിട്ടമേനോന്‍ റോഡിലാണ് 4 വയസ്സ് പ്രായം വരുന്ന നായ അനാഥനായി എത്തിച്ചേര്‍ന്നത്. ഓരോ വീടിന്റെയും ഗേറ്റിനു മുന്നില്‍ മഴയും വെയിലും കൊണ്ടാണ് നായ 4 നാള്‍ കഴിഞ്ഞിരുന്നത്. ജനങ്ങളുടെ ഇടയില്‍ പേടിയും ആവലാതിയും കൂട്ടിയപ്പോള്‍ ആണ് വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
നായയെ ഞായറാഴ്ച രാത്രി സന്തോഷ് ബോബന്‍ തന്റെ വീട്ടിലേക്കു കൊണ്ടുവന്നു. .സംരക്ഷിക്കാന്‍ ആര് വന്നാലും പൂര്‍ണ ആരോഗ്യവാനായ നായയെ ഏല്‍പ്പിക്കാന്‍ തയ്യറാണെന്നും സന്തോഷ് ബോബന്‍ പറഞ്ഞു.
















