കുന്നംകുളം: കഞ്ചാവ് മാഫിയകളെ കുറിച്ച് പൊലീസിനും എക്‌സൈസിനും വിവരം നല്‍കുന്നുണ്ടെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഗുണ്ടാ സംഘത്തില്‍ പെട്ട കോട്ടപ്പടി ഇരിങ്ങപ്പുറം പണ്ടാരി വീട്ടില്‍ ബബീഷിനെ(27) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ചിലാണ് പെരുമ്പിലാവ് സ്വദേശികളായ ഷിജിന്‍, കാര്‍ത്തികേയന്‍ എന്നിവരെ കാറില്‍ തട്ടിക്കൊണ്ടുപോയി തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസുകളിലും പ്രതിയാണ് ബബീഷ്. ഈ കേസിലെ മറ്റ് 8 പേരെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബബീഷിനെ കുന്നംകുളം എസ് ഐ യു കെ ഷാജഹാന്‍ സിവില്‍ പോലീസ് ഓഫീസറായ ആരിഫ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത.്
















