വരന്തരപ്പിള്ളി: വടക്കുമുറിയില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. തൊറോപ്പാല രവിയുടെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാവിലെ 8 മണിയോടെ ടാപ്പിംഗിനായി എത്തിയ രവി അതിര്‍ത്തിയില്‍ വിരിച്ചിരുന്ന വലയില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പാമ്പിനെ പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംപാലകര്ക്ക് പാമ്പിനെ കൈമാറി. പത്ത് അടിയോളം നീളമുള്ളതാണ് മലമ്പാമ്പ്.
















