ചാലക്കുടി: അന്തര്‍ സംസ്ഥാന പാതയില്‍ അതിരപ്പിള്ളി ഇട്ട്യാനിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നാല്‍പ്പതടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലുള്ള പുഴയിലേക്കാണ് കാര്‍ തല കീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട കാര്‍ പലവട്ടം മറിഞ്ഞ് പുഴയിലെ പാറക്കെടുകളില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കാര്‍ പാടെ തകര്‍ന്ന നിലയിലാണ്.
സര്‍ക്കാര്‍ ഐടിഐയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുവാന്‍ വന്ന വിദ്യാര്‍ത്ഥികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ചാര്‍പ്പ വെള്ളച്ചാട്ടം കണ്ട ശേഷം ചാലക്കുടിയിലേക്ക് മടങ്ങുന്നതിനിടയില്‍ ഇട്ട്യാനിയില്‍ വെച്ച് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ആണ് അപകടം സംഭവിച്ചത്.
അതിരപ്പിള്ളി ടൂറിസം പോലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
കൈക്ക് പരിക്കേറ്റ അരുണ്‍ ബേബി (19)യെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
















