കൊല്ലം: ചാരായം വാറ്റുന്നതിനിടയില്‍ യുവാവ് പിടിയിലായി. മയ്യനാട് ധവളക്കുഴി കക്കാകടവ് വീട്ടില്‍ ജോയി(39)ആണ് എക്‌സൈസ് പിടിയിലായത്.
രണ്ട് കന്നാസുകളില്‍ സൂക്ഷിച്ച ചാരായവും വാറ്റുപകരണങ്ങളും ഇയാളില്‍ നിന്നും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാളുകളായി ഇയാള്‍ പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരു കുപ്പി വാറ്റുചാരായത്തിന് 600 രൂപയാണ് ഈടാക്കിവന്നിരുന്നത്. വീട് കായല്‍തീരത്തായതിനാല്‍ പരിശോധനക്ക് ഉദ്യോഗസ്ഥരെത്തുമ്പോള്‍ സാധനങ്ങളുമായി വള്ളത്തില്‍ രക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
















