ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് വേണ്ടത് ചലനാത്മക മാറ്റമാണെന്നും കരുത്തുറ്റ ഭരണസംവിധാനത്തിലേയ്‌ക്ക് രാജ്യം ഉയരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ഉദ്ഘാടന സമ്മേളനത്തില്‍ 2015 ബാച്ചിലെ ഐഎഎസ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര പുരോഗതിയിലേയ്‌ക്ക് രാജ്യം ഉയര്‍ന്നിട്ടില്ല. ഇന്ത്യയ്‌ക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങള്‍ പോലും വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാള്‍ ഉയര്‍ന്നെന്നും കരുത്താണ് മാറ്റത്തിന് വേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടി.
രാജ്യത്ത് മാറ്റം ആവശ്യമില്ലെന്ന ചിന്താഗതിയില്‍ നിന്ന് ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ പിന്തിരിയണം. കൂടാതെ ഇന്ത്യയുടെ ഭരണസംവിധാനം ശക്തമാക്കുന്നതിലൂടെ പുതിയ ഒരു ഇന്ത്യയെ വാര്‍ത്തെടുക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
യുപിഎസി പരീക്ഷയുടെ ഫലം വരുന്നതിന് മുമ്പുള്ള അവരുടെ കാലഘട്ടം ഓര്‍ത്തെടുക്കാന്‍ അവരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, എന്തൊക്കെ വെല്ലുവിളികളാണ് അവര്‍ ജീവിതത്തില്‍ നേരിട്ടതെന്ന് ചിന്തിക്കാനും ഉപദേശിച്ചു. നിലവില്‍ ലഭിച്ചിരിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. അത് വഴി ഭരണസംവിധാനത്തിലും സാധാരണക്കാരുടെ ജീവിതത്തിലും നല്ല രീതിയിലുള്ള മാറ്റം കൊണ്ടുവരണമെന്നും മോദി പറഞ്ഞു.
















