ന്യൂദൽഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി യിലെ എല്ലാ കോഴ്സുകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നിരക്കില്‍ ഇളവ്. ഇഗ്നോ ശെവസ്ചാന്‍സ്ലര്‍ രവീന്ദ്രകുമാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രൊഫസര്‍ ജി റാം റെഡ്ഡി പ്രഭാഷണം നടത്തുന്നതിനിടെയാണ് വൈസ് ചാന്‍സലറുടെ പ്രഖ്യാപനം. ചരിത്രപരമായ പ്രഖ്യാപനം നടന്ന ചടങ്ങില്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.
















