പല്ലശ്ശന : കൃഷിഭവന് മുഖേന കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൃഷിഭവനിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സമിതിയംഗം എം.ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു. സി.അംബുജാക്ഷന് അധ്യക്ഷത വഹിച്ചു.
നികുതി രശീതി ഹാജരാക്കുന്നതിന് പകരം പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൃഷിഓഫീസറുടെ ആവശ്യം അപ്രായോഗികമാണ്. കൃഷിഭവന് പരിധിയില്‍ ഏകദേശം 2500ഓളം കര്‍ഷകരുണ്ട്. ഇവര്‍ക്ക് കുറഞ്ഞ ദിവസത്തിനകം പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക സാധ്യമല്ല. ചെന്താമരാക്ഷന്, എ.പ്രഭാകരന്, കെ.പ്രദീഷ്, വി.ദേവീനാഥന്, എം.രാധാകൃഷ്ണന്, പി.വി.സ്വാമിനാഥന്, കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: