മോസ്‌ക്കോ: റഷ്യന്‍ ബോക്‌സര്‍ അലക്‌സാണ്ടര്‍ പോവെറ്റ്കിന്നിന് ഇരട്ട കിരീടം. പന്ത്രണ്ട് റൗണ്ട് മത്സരത്തില്‍ ഉക്രെയ്‌നിന്റെ ആന്ദ്രെ റുഡന്‍കോയെ തോല്‍പ്പിച്ചാണ് അലക്‌സാണ്ടര്‍ ലോക ബോക്‌സിങ്ങ് അസോസിയേഷന്റെ ഇന്റര്‍ നാഷണല്‍, കോണ്ടിനെന്റല്‍ ഹെവിവെയ്‌ക്ക് കിരീടങ്ങള്‍ സ്വന്തമാക്കിയത്. ലുഴനികി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജഡ്ജിമാര്‍ മുപ്പത്തിയേഴുകാരനായ പോവെറ്റകിന്നിന് അനുകൂലമായി വിധിയെഴുതി. 120- 109, 120- 108, 120-108.
തന്നെ പിന്തുണച്ച എല്ലവര്‍ക്കും മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ അലക്‌സാണ്ടര്‍ നന്ദി അറിയിച്ചു. എതിരാളി കരുത്തനായിരുന്നു. എന്നിരുന്നാലും വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന അലക്‌സാണ്ടര്‍ മത്സരശേഷം പറഞ്ഞു. ആദ്യ റൗണ്ടില്‍ തന്നെ റുഡന്‍കോ പിന്മാറാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ തന്റെ പ്രേരണമൂലമാണ് അയാള്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് റഫറി വിക്ടര്‍ പാനിന്‍ പറഞ്ഞു.
















