ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ സബ്‌ഡെപ്പോ ആക്കിയെന്ന കഴിഞ്ഞ എംഎല്‍എയുടെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കലായിരുന്നെന്ന് തെളിഞ്ഞതായി ബിജെപി മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. പുതിയ എംഎല്‍എയാണെങ്കില്‍ ബസ് സ്റ്റേഷന്റെ വികസനത്തിനായി യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ബസ് സ്റ്റേഷനില്‍ ലക്ഷങ്ങള്‍ ചിലവിട്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടും ഉപയോഗയോഗ്യമല്ലാതെ കിടക്കുകയാണ്. സ്റ്റേഷനില്‍ വെള്ളമോ വെളിച്ചമോ ഇല്ലാതെ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ടും പുതിയ എംഎല്‍എയും പഴയ എംഎല്‍എയും മാധ്യമങ്ങള്‍ക്കുമുമ്പില്‍ പരസ്പരം വിഴുപ്പലക്കല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ബസ് സ്റ്റേഷന്‍ സബ് ഡെപ്പോയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെട്ടു. മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് ബോബന്‍, ഭാരവാഹികളായ ഷൈജു കുറ്റിക്കാട്ട്, സൂരജ് നമ്പ്യങ്കാവ്, വിജയന്‍ പാറേക്കാട്ട് എന്നിവര്‍ സംസാരിച്ചു.
















