ചാലക്കുടി: സര്‍വ്വീസ് റോഡ് വഴി അനധികൃതമായി സര്‍വ്വീസ് നടത്തുന്ന അമിതഭാരം കയറ്റിയ മറ്റു വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ചാലക്കുടി താലൂക്ക് വികസന സമിതി യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. സര്‍വീസ് റോഡുകള്‍ സിഗ്നലുകള്‍ മാറി കടന്നു പോകാനുള്ള കുറുക്കു വഴില്ലെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടു.
കൊരട്ടി മേല്‍പ്പാലത്തിന് സമീപവും,ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനിലുമുള്ള സര്‍വീസ് റോഡുകളിലൂടെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് മൂലം സര്‍വ്വീസ് റോഡുകളില്‍ ഗതാഗത കരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.
കെഎസ്ആര്‍ടിസി ചാലക്കുടി ഡിപ്പൊ അധികൃതര്‍, ആര്‍ടിഒ, പോലീസ് എന്നിവര്‍ ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മുഴുവന്‍ ഭക്ഷ്യ ധാന്യവും അനുവദിച്ചിട്ടുള്ള അളവു പ്രകാരം ജനങ്ങള്‍ക്ക് ഉറപ്പു വരുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ജനപ്രതിനിധികള്‍ കൂടി ഇടപെട്ട് അളവിലും വിതരണത്തിലും ക്രമക്കേട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ബി.ഡി. ദേവസി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
















