തൃശൂര്‍: ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ജില്ലയിലെ ബാറുകള്‍ തുറന്നു. ജില്ലയില്‍ 9 ബാറുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. എന്നാല്‍ ചില ബാറുകളില്‍ സ്റ്റോക്ക് ഇല്ലാതിരുന്നതിനാല്‍ തുറക്കാനായില്ല. ത്രീസ്റ്റാര്‍- ഫോര്‍സ്റ്റാര്‍ പദവിയുള്ള ബാറുകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്ക് കള്ള് വില്‍പ്പനയ്‌ക്ക് അനുമതിയുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. മൂന്ന് വര്‍ഷം മുമ്പ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് 112 ബാറുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പീന്നീട് ഘട്ടംഘട്ടമായി ബാറുകള്‍ പൂട്ടുകയായിരുന്നു.
















