ചാവക്കാട്: മത്സ്യ ബന്ധനത്തിനു പോയ യാനങ്ങളുടെ വലകള്‍ കടല്‍പന്നികള്‍ കടിച്ചുകീറി നശിപ്പിച്ചതിനാല്‍ മത്സ്യബന്ധനം നടത്താനാവാതെ യാനങ്ങള്‍ തിരിച്ചു പോന്നു.
മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി പോയ പതിനഞ്ചോളം ബോട്ടുകളുടെ വലകളാണ് കടല്‍ പന്നികള്‍ കടിച്ചു നശിപ്പിച്ചത്.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചിട്ടുള്ളത്.കടലിറങ്ങാനാവാതെ മത്സ്യബന്ധന തൊഴിലാളികള്‍ ആശങ്കയിലാണ്.
കടിച്ചു നശിപ്പിക്കപ്പെട്ട വലകള്‍ നന്നാക്കിയെടുക്കാന്‍ ആഴ്ചകളോളമെടുക്കും. അതുവരെ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. പുതിയ വലകള്‍ വാങ്ങിയാണ് ചില വ ള്ളങ്ങള്‍ ഇന്ന് കടലിലിറങ്ങിയത്. കടലില്‍ വെച്ച് വലകള്‍ നശിപ്പിക്കപ്പെട്ടാല്‍ യാതൊരു തരത്തിലുമുള്ള നഷ്ടപരിഹാരങ്ങളും ലഭിക്കാറില്ല എന്നാണ് ഇവരുടെ പരാതി. കടലില്‍ മത്സ്യ ബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്കും തൊഴിലുപകരണങ്ങള്‍ക്കും പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം
















