Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുക്കില്ലെന്ന് ജെഡിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 07:56 pm IST
in India

ന്യൂദല്‍ഹി: ബിഹാറിലെ മഹാസഖ്യം അവസാനിപ്പിക്കുകയാണെന്ന വ്യക്തമായ സൂചന നല്‍കി ജനതാദള്‍ (യു). ആഗസ്ത് 28ന് തലസ്ഥാനത്ത് സഖ്യകക്ഷിയായ ആര്‍ജെഡി നടത്തുന്ന ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

”ആര്‍ജെഡിയുടെ പരിപാടിയില്‍ ജെഡിയു പങ്കെടുക്കില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിന് ക്ഷണമുണ്ട്. വ്യക്തിപരമായി പങ്കെടുക്കണോയെന്ന് അദ്ദേഹം തീരുമാനിക്കും”. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ശ്യാം രജക് പറഞ്ഞു. നിതീഷും പരിപാടി ബഹിഷ്‌കരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണച്ചത് സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. അര്‍ദ്ധരാത്രി നടന്ന നടന്ന ജിഎസ്ടി ഉദ്ഘാടന സമ്മേളനം കോണ്‍ഗ്രസ്സും ആര്‍ജെഡിയും ബഹിഷ്‌കരിച്ചപ്പോള്‍ മന്ത്രിയെ അയച്ച് നിതീഷ് സഹകരിച്ചു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മഹാസഖ്യം ലക്ഷ്യമിട്ടാണ് ‘ബിജെപി ഹഠാവോ ദേശ് ബച്ചാവോ’ എന്ന പരിപാടി ലാലു സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെയൊന്നാകെ വേദിയിലെത്തിക്കാനാണ് ക്ഷണം. ഇതിനിടെ കൂടെയുള്ള ജെഡിയു പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത് ലാലുവിന് കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, യുപി മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മായാവതി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ലാലു പറയുന്നു.

മഹാസഖ്യത്തില്‍ മാസങ്ങളായി ഭിന്നതയുണ്ട്. ലാലുവും മക്കളും അനാവശ്യമായി ഭരണത്തില്‍ ഇടപെടുന്നതില്‍ നിതീഷ് അതൃപ്തിയിലാണ്. ബിനാമി ഇടപാടില്‍ ലാലുവിന്റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ സഖ്യം ബാധ്യതയാകുമെന്ന് നിതീഷ് ഭയക്കുന്നു. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ ബിഹാറിന്റെ മകളാണെന്നും പിന്തുണക്കണമെന്നുമുള്ള ലാലുവിന്റെ ആവശ്യത്തോട് പരിഹാസത്തോടെയാണ് നിതീഷ് പ്രതികരിച്ചത്.

നോട്ട് നിരോധനത്തില്‍ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയപ്പോള്‍ നിതീഷ് മോദിയെ പിന്തുണച്ചു. സഖ്യം ഉടന്‍ അവസാനിക്കുമെന്നാണ് ബിഹാറിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

Entertainment

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.