Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിപ്ലവകാരിയായ വേദാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 07:29 pm IST
in Samskriti

‘ഗൃഹനാഥന്‍, സന്ന്യാസി, പുനശ്ചഗൃഹനാഥന്‍ എന്നാല്‍ എന്നും സത്യാനേ്വഷി, എന്നും ദേശസ്‌നേഹി- അങ്ങനെയൊക്കെയായിരുന്നു സ്വാമി ബോധേശ്വരന്റെ പ്രവൃത്തിയും നിവൃത്തിയും അദ്ദേഹത്തില്‍ സമംസമമായി സംഗമിച്ചിരുന്നു.’ പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ ബോധേശ്വരനെക്കുറിച്ച് നല്‍കിയ ഒരു രേഖാചിത്രമാണിത്. അദ്ദേഹം തുടര്‍ന്നെഴുതി, ‘യോഗിക്ക് കര്‍മം മാത്രമേ പാടുള്ളൂ എന്നില്ല. ധ്യാനവും മാനസവും ആകാം. ഏതായാലും ഒടുവിലൊരു പത്തുമുപ്പതു കൊല്ലക്കാലം ബോധേശ്വരന്‍ പൂര്‍ണനിവൃത്തനായിരുന്നു. എരിഞ്ഞടങ്ങിയ അഗ്നിപര്‍വതംപോലെ’.

നെയ്യാറ്റിന്‍കരയില്‍ ജനിച്ച കേശവനാണ്, പിന്നീട് ബോധേശ്വരനായി തീര്‍ന്നത്. കൗമാരപ്രായത്തിലെ ആത്മീയ വിഷയങ്ങളില്‍ ആകൃഷ്ടനായ കേശവന്‍ നിര്‍മ്മലാനന്ദസ്വാമികളുടെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി ആശ്രമത്തിലെ അന്തേവാസിയായി. അക്കാലത്ത് ആശ്രമം നടത്തികൊണ്ടിരുന്ന നീലകണ്ഠ ഭക്തന്റെ സഹായിയായി സേവനം അനുഷ്ഠിച്ചു. ഈ നീലകണ്ഠ ഭക്തനാണ് പിന്നീട് വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദപുരിയായി പ്രസിദ്ധനായിത്തീര്‍ന്നത്. ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നും വിടപറഞ്ഞ കേശവന്‍, പിന്നീട് ശിവഗിരിയിലെത്തി. അവിടെനിന്ന് അദ്ദേഹം ശ്രീരാമകൃഷ്ണ-വിവേകാനന്ദമാരുടെ ലീലാരംഗമായിരുന്ന ബംഗാളിലെത്തി. ബംഗാളില്‍നിന്നും കാശിയിലെത്തി, കാവിയണിഞ്ഞ് ബോധേശ്വരാനന്ദയുമായി. ബംഗാളില്‍നിന്നും കാശിയിലെത്തി, കാവിയണിഞ്ഞ് ബോധേശ്വരാനന്ദയുമായി. വീണ്ടും കേരളത്തിലെത്തിയപ്പോള്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്ത ബോധേശ്വരനായി മാറി.

സ്വാതന്ത്ര്യ സമ്പാദനത്തോടൊപ്പം സനാതനധര്‍മ്മ പരിഷ്‌കരണങ്ങളും ബോധേശ്വരന്റെ ദൗത്യമായി തീര്‍ന്നു. അദ്ദേഹം വൈക്കം സത്യഗ്രഹത്തിലെ പോരാളികളിലൊരാളായി. സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുവാനായി അദ്ദേഹം രചിച്ച ഗീതങ്ങള്‍ പ്രതേ്യകിച്ച് ആര്‍ഷഗീതം, കേരളഗാനം തുടങ്ങിയവ ജനമനസ്സുകളെ ഹഠാദാകര്‍ഷിച്ചു. ശ്രീരാമമൃഷ്ണാദി ഗുരുക്കന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. ഹിന്ദുക്കള്‍ മറക്കരുത്. ആര്‍ഷഗീതത്തിലൂടെ അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷക്കര്‍ത്താവ്, ഗാനരചയിതാവ്, പ്രസംഗകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്നതിന് അദ്ദേഹത്തിന് പ്രചോദനമായത് വിവേകാനന്ദ വൈഖരിയായിരുന്നു. ആ സ്വാധീനം അദ്ദേഹം അന്ത്യംവരെ കാത്തുസൂക്ഷിച്ചു.

ബോധേശ്വരന്‍ 1945ല്‍ തുടങ്ങിയതാണ് സുപ്രഭാതം മാസിക. വിവേകാനന്ദസ്വാമികളുടെ മുഖചിത്രത്തോടെ ആരംഭിച്ച മാസിക രണ്ടുവര്‍ഷമേ നിലനിന്നിരുന്നുവെങ്കിലും അതിലെല്ലാം സ്വാമികളുടെ ആശയങ്ങള്‍ക്കായിരുന്നു പ്രാധാന്യം. സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്ന പോരാളിയായിരുന്ന ബോധേശ്വരനെക്കുറിച്ച് മകളും എഴുത്തുകാരിയുമായ പ്രൊഫ. ഹൃദയകുമാരി എഴുതുന്നു. ”മതവിഷയങ്ങളില്‍ പ്രതേ്യകിച്ച് വിവേകാനന്ദ വചനങ്ങളില്‍ അഭിനിവേശം വര്‍ദ്ധിച്ചതോടെ സ്‌കൂള്‍ പഠിപ്പില്‍ താല്‍പര്യം കുറഞ്ഞു. മറ്റെന്തൊക്കെയോ പഠിക്കാന്‍ വീടിനുവെളിയില്‍ കടക്കണമെന്ന ആഗ്രഹം ഏറിയും വന്നു. പതിനഞ്ചാം വയസില്‍ ശിവയോഗി ആലത്തൂര്‍ ബ്രഹ്മാനന്ദനെ കാണാന്‍ വീട്ടില്‍ പറയാതെ ഇറങ്ങിത്തിരിച്ച കേശവനെ ഒരമ്മാവന്‍ ആലപ്പുഴയില്‍ നിന്നും പിടിച്ചുകൊണ്ടുവന്നു. കുറച്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും വീടുവിട്ടിറങ്ങി കൊല്ലത്തും, അവിടെനിന്ന് നിര്‍മ്മലാനന്ദസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി ശ്രീരാമകൃഷ്ണാശ്രമത്തിലും താമസിച്ചു. കൊയിലാണ്ടിയില്‍ കുറച്ചു മാസങ്ങള്‍ താമസിച്ചെങ്കിലും ആശ്രമക്കാര്‍ക്കും പുതിയ അന്തേവാസിക്കും തമ്മില്‍ പൊരുത്തപ്പെടാനായില്ല. അവിടെനിന്നും കേശവന്‍ നാരായണഗുരു സ്വാമിയുടെ സവിധത്തിലെത്തി”

കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന് ബോധേശ്വരന്‍ നല്‍കിയ സംഭാവനയെന്താണെന്നുവച്ചാല്‍ ദേശാഭിമാന നിര്‍ഭരമായ കവിതകളും ലേഖനങ്ങളും പ്രസംഗങ്ങളുമായിരുന്നുവെന്ന് പറയാം. അദ്ദേഹത്തിന്റെ ദേശീയബോധത്തിന്റെ അടിസ്ഥാനം വിവേകാനന്ദസാഹിത്യമായിരുന്നു. ഹൃദയകുമാരി എഴുതുന്നു. ”പ്രായമേറുംതോറും ഗാന്ധിജിയോടുള്ള ബഹുമാനം അദ്ദേഹത്തില്‍ വര്‍ദ്ധിച്ചുവന്നെങ്കിലും ഉള്ളിന്റെയുള്ളില്‍ തിളങ്ങി നിന്നിരുന്നത് വിവേകാനന്ദനായിരുന്നു”

ഹൃദയകുമാരിയെ കൂടാതെ, ബോധേശ്വരന്റെ പുത്രിമാരായ സുഗതകുമാരി, സുജാതദേവി എന്നിവര്‍ മലയാള സാഹിത്യരംഗത്ത് പ്രസിദ്ധി നേടിയവരാണല്ലൊ. ഇവരെല്ലാം തങ്ങളുടെ രചനകളിലൂടെ ശ്രീരാമകൃഷ്ണ- വിവേകാനന്ദ സാഹിത്യത്തിനോടുള്ള അവരുടെ അനല്പമായ ആദരവ് വ്യക്തമാക്കിയിട്ടുള്ളവരാണ്.

ഒരു കപടവേദാന്തിയെപ്പറ്റി ബോധേശ്വരന്‍ പറയുകയുണ്ടായി, ‘അയാളുടെ വര്‍ത്തമാനം കേട്ടാല്‍ ബ്രഹ്മത്തിന്റെ വാലേല്‍ അല്പം പിടികിട്ടിയ മട്ടാണ്’. കുശാഗ്രമായ നിരീക്ഷണം കലര്‍ന്ന, ആലോചനാമൃതമായ വാക്കുകളുടെയും ഗീതങ്ങളുടെയും ഉടമയായിരുന്നു ബോധേശ്വരന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പുതിയ വാര്‍ത്തകള്‍

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.