Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുല്‍ഭൂഷണ് നയതന്ത്ര സഹായം; ഇന്ത്യയുടെ ആവശ്യം തള്ളി പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 04:29 pm IST
in India

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപണത്തെ തുടര്‍ന്ന് വധശിക്ഷയ്‌ക്ക് വിധിച്ച കുല്‍ഭൂണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ വീണ്ടും തള്ളി. കുല്‍ഭൂഷണിനും പാക് ജയിലില്‍ കഴിയുന്ന മറ്റൊരു ഇന്ത്യന്‍ പൗരനായ ഹമീദ് നെഹല്‍ അന്‍സാരിക്കും എത്രയും വേഗം നയതന്ത്ര സഹായം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് പാക്കിസ്ഥാന്‍ തള്ളിയത്. 2016 മാര്‍ച്ചില്‍ കുല്‍ഭൂഷണ്‍ പിടിക്കപ്പെട്ട ശേഷം ഇന്ത്യ നല്‍കിയ അഞ്ചാമത്തെ അപേക്ഷയാണ് പാക്കിസ്ഥാന്‍ തളളിയത്.

അതേസമയം കുല്‍ഭൂഷണുമായി ബന്ധപ്പെട്ട കേസ് മത്സ്യതൊഴിലാളികളുടേയും മറ്റ് തടവുകാരുടേയും ഗണത്തില്‍ ഉള്‍പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ആരോപിച്ചു. കുല്‍ഭൂഷണ്‍ ചാരവൃത്തിയിലേര്‍പ്പെട്ടെന്നും അത് മൂലം നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടെന്നും നഫീസ് ആരോപിച്ചു.

ഇന്ത്യയുമായി 2008 മേയ് 21ന് ഒപ്പുവച്ച ഉഭയകക്ഷി ഉടമ്പടി പാക്കിസ്ഥാന്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെങ്കിലും ഇന്ത്യ അതില്‍ നിന്ന് വ്യതിചലിക്കുന്നു. പാക് ജയിലില്‍ കഴിയുന്ന അഞ്ച് ഇന്ത്യക്കാരുടെ ശിക്ഷ ജൂണ്‍ 22ന് പൂര്‍ത്തിയായി. എന്നാല്‍ ശിക്ഷ പൂര്‍ത്തിയായി ഇന്ത്യയില്‍ കഴിയുന്ന 20 പാക് സ്വദേശികള്‍ ഇനിയും മടങ്ങിയെത്തിയിട്ടില്ലെന്നും നഫീസ് പറഞ്ഞു. 107 പാക് മത്സ്യതൊഴിലാളികള്‍ക്കും 85 പാക് പൗരന്‍മാര്‍ക്കും നയതന്ത്ര സഹായം ലഭിക്കാനുണ്ട്. പാക് സ്വദേശികളും ജുവനൈല്‍ തടവുകാരുമായ ബാബര്‍ അലി, അലി റാസ എന്നിവരുടെ മോചനവും നടപ്പാക്കിയിട്ടില്ലെന്ന് നഫീസ് ആരോപിച്ചു.

ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടിപ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ കൈമാറുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ തടവുകാരുടെ പട്ടിക പങ്കുവെക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് ഈ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത്.

ചാരപ്രവര്‍ത്തനം ആരോപിച്ച് ഈ വര്‍ഷം ഏപ്രിലിലാണ് കുല്‍ഭൂഷണ് യാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. നാവികസേനാ ഓഫിസറായി 2003ല്‍ വിരമിച്ചശേഷം ഇറാനിലെ ചാബഹാറില്‍ ബിസിനസ്സിനായി എത്തിയ കുല്‍ഭൂഷണെ പാക്ക് പട്ടാളം തട്ടിക്കൊണ്ടു പോവുകയായിരുന്നു. വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

മുംബൈ സ്വദേശിയായ അന്‍സാരി അഫ്ഗാനിസ്ഥാനില്‍ നിന്നും അനധികൃതമായി പാക്കിസ്ഥാനില്‍ പ്രവേശിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. 2012ല്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍പോയ അന്‍സാരിയെ കാണാതാകുകയായിരുന്നു. പിന്നീടാണ് ഇയാള്‍ പാക്കിസ്ഥാന്‍ ജയിലിലാണെന്ന വിവരം ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Entertainment

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.