മോസ്‌കോ: കോണ്‍ഫഡറേഷന്‍സ് കപ്പ് ഫൈനലില്‍ ഇന്ന് ജര്‍മ്മനി ചിലിയെ നേരിടും. സെമിയില്‍ പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ചിലി ജര്‍മ്മനിയുമായി ഏറ്റുമുട്ടുന്നത്. അതേ സമയം മെക്‌സിയ്‌ക്കോയ്‌ക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ലോകചാമ്പ്യന്മാരായ ജര്‍മ്മനി പോരിനിറങ്ങുന്നത്.
രണ്ടു ടീമുകളും തുല്യശക്തികളാണെങ്കിലും നായകന്‍ ജൂലിയാന്‍ ഡ്രാക്‌സലര്‍, സ്റ്റിന്‍ഡല്‍, റൂഡിഗര്‍, കിമ്മിഷ്, വെര്‍ണര്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കൊപ്പം ഗോളി ടെര്‍ സ്റ്റെഗന്‍ കൂടി ഫോമിലായാല്‍ ജര്‍മ്മനിയെ തളയ്‌ക്കുക എളുപ്പമല്ല. ടൂര്‍ണമെന്റിലെ പ്രാഥമിക മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയിലാണ് കളിയവസാനിച്ചത്.
















