ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിലിരുന്ന 2011- 2013 വര്‍ഷങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതിനെക്കാളും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നിരുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.അന്ന് ആരും അത് ചോദ്യം ചെയ്തിരുന്നില്ല.
ജനക്കൂട്ടം ആളുകളെ മര്‍ദിച്ചു കൊലപ്പെടുത്തന്ന നിലവിലെ സംഭവങ്ങളുമായി താരതമ്യത്തിന് ഞാന്‍ മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയുടെ തലസ്ഥാനമായ പനജിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയത് സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോഴാണ്. അത് അവരുടെ ഉത്തരവാദത്തിമാണ്. പക്ഷേ, അപ്പോഴും മോദി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയും കേന്ദ്രസര്‍ക്കാരും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശിലും ഗുജറാത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവയില്‍ ഗോവധനിരോധം വലിയ പ്രശ്‌നമാക്കുന്നുണ്ട്. പക്ഷേ, നിരോധനം കൊണ്ടുവന്നത് ബിജെപി അല്ല. നേരത്തെ തന്നെ ഗോവയില്‍ ഗോവധ നിരോധനമുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
















